പരിക്ക് ഗൗരവമേറിയത്, ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും. ബുമ്രയുടെ പരിക്ക് ഗൗരവമേറിയതാണ് എന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് ബുമ്രയ്ക്ക് നഷ്ടമായിരുന്നു. 2019ല്‍ താരത്തെ അലട്ടിയതിന് സമാനമായ പരിക്കാണ് ഇപ്പോള്‍ വീണ്ടുമെത്തുന്നത്. ട്വന്റി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കാന്‍ ഒരു മാസം മാത്രം മുന്‍പിലുള്ളപ്പോഴാണ് സൂപ്പര്‍ താരം ലോകകപ്പിലുണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ അലട്ടുന്നത്. പഴയ പരുക്ക് തന്നെയാണ് വീണ്ടും അലട്ടുന്നത്. ഇതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് ബിസിസിഐ ഓഫിഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് […]

Continue Reading

കേരള ബാങ്ക് കാട്ടിക്കുളം ശാഖയുടെ ക്യാഷ് പ്രൈസ്‌ റൈഡേഴ്സ് യൂത്ത് ക്ലബ്ബ് നാഗമനക്ക്

ബായിസാക്ക് യൂത്ത് റിസോഴ്സ് സെന്റർ & ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബെദി ആട്ട 2022 മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.കുടുംബശ്രീ മിഷൻ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി തിരുനെല്ലി സി ഡി എസ്സ് ബായിസാക് യൂത്ത് റിസോഴ്സ് സെന്റർ ആൻഡ് ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബെദി ആട്ട 2022 മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 20 ട്രൈബൽ യൂത്ത് ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിന് വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി […]

Continue Reading

നാടുകാണി ചുരത്തിൽ കാറിനും ലോറിക്കും മുകളിൽ മരങ്ങൾ വീണു

നിലമ്പൂർ: നാടുകാണി ചുരത്തിൽ ലോറിക്കും കാറിനും മുകളിൽ മരങ്ങൾ വീണു. യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. കൈകുഞ്ഞുമായി കാറിൽ ചുരം ഇറങ്ങുന്നതിനിടെയാണ് കുടുംബം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ജാറത്തിന് താഴെ തണുപ്പൻ ചോലക്ക് സമീപം അപകടത്തിൽപെട്ടത്. റോഡിന് മുകൾ ഭാഗത്ത് നിന്നും കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. കാറിന്‍റെ മുൻഭാഗം ബോണറ്റിന് ഉരസിയാണ് മരം നിലംപൊത്തിയത്. മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന ഗുഡല്ലൂർ സ്വദേശികൾ പരിക്കേൽകാതെ രക്ഷപ്പെട്ടു. പെരിന്തൽമണ്ണയിലേക്ക് പോരുകയായിരുന്ന കുടുംബം പിന്നീട് യാത്ര ഒഴിവാക്കി നാട്ടിലേക്ക് […]

Continue Reading

വാനരന്മാർക്ക് പഴവും പായസവുമൊരുക്കി ഗൗരി

ഗൗരി ഈ പ്രാവശ്യവും തന്റെ പിറന്നാൾ ആഘോഷം വേറിട്ടതാക്കി.ശാസ്താംകോട്ട പൗർണ്ണമിയിൽ രണ്ടാം ക്ലാസുകാരി ഗൗരി എന്ന ഭവികാ ലക്ഷ്മി തന്റെ ഏഴാം പിറന്നാൾ ആഘോഷിച്ചത് ശാസ്താംകോട്ടയിലെ വാനരന്മാർക്കും പക്ഷി മൃഗാദികൾക്കും, പായസവും പഴവർഗങ്ങളും വിതരണം ചെയ്തു കൊണ്ടായിരുന്നു.”ഈ മഴക്കാലത്തു വാനരന്മാർ ആഹാരത്തിനായി പുറത്തിറങ്ങാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ ഗൗരി തന്റെ പിറന്നാൾ ആഘോഷം അവർക്ക് അന്നമൂട്ടാനായി തെരെഞ്ഞെടുത്തത് വളരെ അഭിനന്ദനാർഹമാണെന്ന് പൊതു പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ എസ്‌ ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. യുട്യൂബർ കൂടിയായ […]

Continue Reading

Kerala Rain : മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala Rain : മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കോട്ടയം/ ആലപ്പുഴ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ […]

Continue Reading

പന്നിപനി ; കര്‍ഷകരുടെ നഷ്ടവും ആശങ്കയും പരിഹരിക്കണം – ടി.സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ : വയനാട് ജില്ലയിലെ ഇടത്തരം ആളുകളുടെ ഉപജീവനമാര്‍ഗമാണ് പന്നി വളര്‍ത്തല്‍. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പന്നി കര്‍ഷകരുള്ളത് വയനാട് ജില്ലയിലാണ്. ആഫ്രിക്കന്‍ പന്നിപനിയും, പന്നികളെ കൊന്നൊടുക്കലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രയാസമാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ട്. ദിവസങ്ങളായി പന്നിപനി കാരണം ഒട്ടേറെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടാത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. […]

Continue Reading

പ്രതിഭാമരപ്പട്ടം പുരസ്‌കാരം അർജുൻ ഏറ്റുവാങ്ങി

പ്രതിഭകളായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് എം എൽ എ ഓ ആർ കേളു പറഞ്ഞു.. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് വയനാട് വെള്ളമുണ്ടയിലെ കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ പണിയ വിഭാഗം ഗോത്രവിദ്യാർത്ഥി അർജുനന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിഭകളായകുട്ടികളെ പ്രകൃതിയുടെ പ്രചാരകാരക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവാർഡ് നൽകിവരുന്നത്. ഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയുടെ സമ്മാനങ്ങളും ജീ ആർട്ട്‌ ഓഫ് ഇംഗ്ലീഷ് […]

Continue Reading

പുഴങ്കുനി, ചുണ്ടക്കുന്ന് കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നൂല്‍പ്പുഴ വില്ലേജിലെ കല്ലൂര്‍ പുഴങ്കുനി ആദിവാസി കോളനിയിലുള്ള 8 കുടുംബങ്ങളിലെ 31 അംഗങ്ങളെയും മുത്തങ്ങ ചുണ്ടക്കുന്ന് കോളനിയിലെ 7 കുടുംബങ്ങളിലുള്ള കൈകുഞ്ഞടക്കം 28 അംഗങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയുടെയും എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെയും നേതൃത്വത്തിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴങ്കുനിയില്‍ നിന്നുമുള്ളവരെ കല്ലുമുക്ക് ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും ചുണ്ടക്കുന്ന് കോളനിയിലുള്ളവരെ മുത്തങ്ങ ഗവ. എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് മാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ നൂല്‍പ്പുഴ […]

Continue Reading