സിലബസ് പരിഷ്‌കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കും പഠനത്തിൽ മുന്തിയ പരിഗണന നൽകണം. സമൂഹവുമായി ഇഴുകിച്ചേരാനും കാർഷിക രംഗത്ത് ഇടപെടൽ നടത്താനും മണ്ണിന്റെ മണമറിഞ്ഞ് നല്ല മനുഷ്യന്റെ മുഖമാകുന്നതിനുമെല്ലാം […]

Continue Reading

സ്‌കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. അർഹരായ വിദ്യാർഥികൾക്ക് www.dcescholarship.kerala.gov.in മുഖേന അപേക്ഷിക്കാം.സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, […]

Continue Reading

എം.ടെക് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്/എം.ആർക് പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in ൽ ലഭ്യമാണ്. ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടവർക്ക് നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം. നവംബർ 23, 24 തീയതികളിൽ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.

Continue Reading

ആർ.സി.സിയിൽ കരാർ നിയമനം

റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം, മെഡിക്കൽ റെക്കോർഡസ്് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ഡിസംബർ 8ന് വൈകിട്ട് മൂന്ന്മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങൾക്കും അപേക്ഷഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Continue Reading

ന്യൂനപക്ഷ സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.2020-21 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് […]

Continue Reading

സംസ്ഥാനത്തിന് പുറത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ബി.സിക്കാർക്ക് സ്‌കോളർഷിപ്പ്

ഒ.ബി.സി വിഭാഗത്തിൽപെട്ട സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭ്യമാണ്. അവസാന […]

Continue Reading

ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23നു പ്രഖ്യാപിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോവിഡിനു ശേഷം സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ വരവേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും […]

Continue Reading

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) ഓൺലൈനായി അപേക്ഷിക്കാം. സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലിം / നാടാർ സ്‌കോളർഷിപ് ഫോർ ഗേൾസ്, മ്യൂസിക് ആൻഡ് ഫൈൻആർട്സ് സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dcescholarship.kerala.gov.in വഴി നവംബർ 30നു മുൻപ് അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ച ശേഷം രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ […]

Continue Reading

‘ലിറ്റിൽ കൈറ്റ്‌സ്’:പ്രവേശന പരീക്ഷ നവംബർ 20ന്

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ് അനുവദിച്ചിട്ടുള്ള ഹൈസ്‌കൂളുകളിൽ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. 2021-22 അധ്യയനവർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവരും നേരത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതുമായ കുട്ടികൾക്ക് കൈറ്റ് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരീക്ഷ നടത്തുക.അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ […]

Continue Reading

ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എംടെകിന് അപേക്ഷിക്കാം

ഇന്റർ ഡിസിപ്ലിനറി വിദ്യാഭ്യാസ മേഖലയിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ്് നടത്തുന്ന ട്രാൻസിലേഷണൽ എൻജിനിയറിങ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്റർ വഴി സംഘടിപ്പിക്കുന്ന കോഴ്സിന്റെ ആറു ബാച്ചുകൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.അടിസ്ഥാന പഠനത്തിനൊപ്പം വിവിധ തലങ്ങളിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തെക്കുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പര്യാപ്തമാക്കുന്ന കോഴ്സിൽ […]

Continue Reading