എല്ലാ സ്ത്രീകളുടെയും അക്കൗണ്ടില്‍ മാസംതോറും 1000 രൂപ, പദ്ധതിക്ക് അനുമതി; ഭരണത്തില്‍ വന്നാല്‍ ഇരട്ടിയാക്കുമെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത് 2100 രൂപയാക്കി ഉയര്‍ത്തുമെന്നും അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ആംആദ്മിയുടെ പുതിയ രാഷ്ട്രീയ നീക്കം. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ […]
Continue Reading