ജില്ലയുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് നടത്തുന്ന പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ട പദ്ധതി ആശയ രൂപീകരണ യോഗം സിവില്‍ സറ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മാരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല, കായികം, യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയായത്.
വിദ്യാലയങ്ങളില്‍ കായിക പരിശീലനം നിര്‍ബന്ധമാക്കണമെന്നും പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് കായിക പരീശീലനവും, കായിക പ്രോത്സഹവും ഉപകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനകം ജില്ലയെ സ്‌പോര്‍ട്‌സ് ഹബാക്കി മാറ്റാനുളള ശ്രമങ്ങള്‍ നടത്തുമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. കായിക അദ്ധ്യാപകര്‍, പ്രദേശിക കായിക കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, പൊതുമരമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ജോസ് കരുമാംകുന്നേല്‍, ആര്യോഗ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ സിന്ധു ശ്രീധരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ എ.എന്‍ സുശീല, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ് എന്നിവര്‍ പങ്കെടുത്തു.