അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഭീഷ്മപര്‍വം ബോക്സോഫീസില്‍ വിജയത്തിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് .കേരളത്തിലെ മാത്രം ബോക്സ്ഓഫിസില്‍ നിന്നും 40 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 75 കോടി പിന്നിട്ടു. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ഇതിനോടകം മറ്റു ചില റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയിട്ടുണ്ട് ഭീഷ്മപര്‍വം. സിനിമയുടെ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.
ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ.