മാനന്തവാടി:വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഗതാഗത മന്ത്രിയുടെ പ്രസ്താവനയില്‍ മാനന്തവാടിയില്‍ വേറിട്ട പ്രതിഷേധം നടത്തി കെ.എസ്.യു. ബസ്സ് കയറാന്‍ സ്റ്റാന്റിലെത്തിയ വിദ്യാര്‍ത്ഥിക്കള്‍ക്ക് രണ്ട് രൂപ സംഘടനയുടെ വകയായി നല്‍കിയാണ് കെ.എസ്.യു വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസി:സുനില്‍ ആലിക്കല്‍ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ സെക്രട്ടറി സുശോഭ് ചെറുകുമ്പം, എം.പി.ശശികുമാര്‍ ,യൂസഫ് തോല്‍പ്പെട്ടി, അബ്ദുള്ള പാണ്ടികടവ്, ആള്‍ട്രിന്‍ കമ്മന, അജ്മല്‍ പള്ളത്ത്, തേജസ് പനവല്ലി, ജസീര്‍ പാണ്ടികടവ്, ശശി പെരുവക, നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ അവഹേളിച്ച ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് ഇടയാക്കിയത്. വിദ്യാര്‍ത്ഥികളുടെ രണ്ട് രൂപ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്ന നാണകേടാണെന്ന മന്ത്രിയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രസ്താവന പിന്‍ബലിച്ച് മന്ത്രി മാപ്പ് പറയണമെ
ന്നും കെ.എസ്.യു. ആവശ്യപ്പെട്ടു. കെ എസ് യു പ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച 2 രൂപകള്‍ മാനന്തവാടി ബസ്റ്റാന്ഡിലെ ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് കെ എസ് യു ഗതാഗത മന്ത്രിയോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുനില്‍ ആലിക്കല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ സെക്രട്ടറി സുശോഭ് ചെറുകുമ്പം, എം.പി.ശശികുമാര്‍ ,യൂസഫ് തോല്‍പ്പെട്ടി, അബ്ദുള്ള പാണ്ടികടവ്, ആള്‍ട്രിന്‍ കമ്മന, അജ്മല്‍ പള്ളത്ത്, തേജസ് പനവല്ലി, ജസീര്‍ പാണ്ടികടവ്, ശശി പെരുവക, നിഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു