മുട്ടില്:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആസാദി കാ അമൃദ് മഹോത്സവ് ന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനാചരണ ത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ മികച്ച 8 മേറ്റുമാരെ ആദരിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .അസൈനാറിന്റെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര് ഉത്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മികച്ച മേറ്റുമാരായി തിരഞ്ഞെടുത്ത കാര്ത്ത്യായിനി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് , ബിന്ദു ബിനു മുള്ളന്‌ക്കൊല്ലി ഗ്രാമപഞ്ചായത്ത്, സക്കീന മുഹമ്മദ് അമ്പലവയല് ഗ്രാമപഞ്ചായത്ത്, സുനിത രവീന്ദ്രന് നെന്മേനി ഗ്രാമപഞ്ചായത്ത്, വിജി ഷാജു എടവക ഗ്രാമപഞ്ചായത്ത്, ത്രേസ്യാമ്മ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ലീന അജിത്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് , സുമ പി കെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് മാസ്റ്റര് മുഖ്യ പ്രഭാഷണം നടത്തി. . അനസ് റോസ്‌ന സ്റ്റെഫി പ്രസിഡന്റ് പൊഴുതന ഗ്രാമപഞ്ചായത്ത് , നസീമ മാങ്ങാടന് പ്രസിഡന്റ് മുട്ടില് ഗ്രാമപഞ്ചായത്ത്, ശരേണുക പ്രസിഡന്റ് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്, കമല രാമന് പ്രസിഡന്റ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, . വിജയന് പ്രസിഡന്റ് മുള്ളന്‌ക്കൊല്ലി ഗ്രാമപഞ്ചായത്ത് എന്നിവര് സംസാരിച്ചു. ചടങ്ങിന് ജോയിന്റ് പ്രോഗ്രാം കോ -കോര്‍ഡിനേറ്റര്‍ . സി. പി ജോസഫ് സ്വാഗതവും, കല്പ്പറ്റ ബ്ലോക്ക് പോഗ്രാം ഓഫീസര് . ജോര്ജ് ജോസഫ് നന്ദിയും അറിയിച്ചു