വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

Kerala

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ അപകടം നടന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം.
എ സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി എന്നാണ് കരുതുന്നത്. മൂന്നു കിടപ്പുമുറികളിലെയും എ സി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
മുറികളിൽ നിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടരുകയായിരുന്നു. എസി അടക്കം ഉപയോ​ഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നി​ഗമനം.

വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയർ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നി​ഗമനം. അകത്തു നിന്ന് കാർ പോർച്ചിലെ ബൈക്കുകളിലേക്ക് തീ പടർന്നത് ആകാനാണ് സാധ്യത. വീടിൻറെ ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞനിലയിൽ ആണ്. അഭിരാമിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു.
ഇളയമകൻ അഹിലിൻ്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ പറയുന്നു. തീപടർന്ന് പുകയാൽ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവർ പറയുന്നുണ്ടായിരുന്നു. തീപടർന്നിരുന്ന വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹാലിൻ്റെ വായയിൽ നിറയെ കറുത്ത പുകയായിരുന്നു. മുകൾ നിലയിലെ രണ്ട് മുറികൾ പൂർണമായും കത്തി നശിച്ച നിലയിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *