കൽപ്പറ്റ:വനിതാദിനത്തോടനുബന്ധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിലെ വിവിധ ഭാഗത്ത് നിന്നുള്ള ഇരുപതഞ്ചിലധികം വനിതാ യൂടൂബര്‍മാര്‍ ചീങ്ങേരി മല കയറി.ലോകം യുദ്ധ ഭീതിയില്‍ വിറങ്ങലിക്കുമ്പോള്‍ കൂടുതല്‍ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വനിതാ വ്‌ളോഗര്‍മാര്‍ വനിതാ ദിനത്തോടനുബന്ധിച്ച് ചീങ്ങേരി മലകയറിയത്.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഓമക്ക്) ഉൾപ്പടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഞായറാഴ്ച ഉച്ചക്കുശേഷം നടന്ന ട്രക്കിങില്‍ 50 തില്‍ അധികം വനിതകള്‍ പങ്കെടുത്തു.
സാഹസികതയുംദൃശ്യഭംഗിയും കൂടി ചേര്‍ന്ന ചീങ്ങേരി മലയിലേക്കുള്ള ട്രക്കിങ് വ്‌ളോഗര്‍മാര്‍ക്ക് മറക്കാനാവാത്തഅനുഭവമായി. മലമുകളിലെ അതിസുന്ദരമായ സായാഹ്നക്കാഴ്ചകള്‍ ഏവരെയും വരവേറ്റു വെണ്‍മേഘപ്പാളികള്‍ക്കും നീലാകാശത്തിനുമിടയിലെ സൂര്യാസ്തമയം വ്ളോഗർമാർ തങ്ങളുടെ ‘ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു. വര്‍ത്തമാനകാല സാഹചര്യം കണക്കിലെടുത്ത് വനിതകള്‍ ലോക സമാധാനത്തിനാഹ്വാനം ചെയ്ത് മലമുകളില്‍ പതാകകള്‍ വീശി.
വയനാട് ഡി.ടി.പി.സി., ആൾ കേരള ടൂറിസം അസോസിയേഷൻ, മീഡിയവിംഗ്സ്, കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ, ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള(ഓമാക്ക്) എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .