നവാഗത സംവിധായക രതീന ഷര്‍ഷാദിന് മമ്മൂട്ടി ഡേറ്റ് നല്കിയിരിക്കുന്നു. പ്രഗല്ഭരായി തീര്‍ന്ന മലയാളത്തിലെ പല സംവിധായരുടെയും കന്നിയങ്കം മമ്മൂട്ടിയ്ക്കൊപ്പം ആയിരുന്നു. ആ പട്ടികയിലേക്ക് ഒരു നവാഗത സംവിധായിക കൂടി എത്തുകയാണ് – രതീന ഷര്‍ഷാദ്.
താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വിവരം രതീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.