മാനന്തവാടി:മാര്‍ച്ച് 1 മുതല്‍ 7 വരെ മാനന്തവാടിയില്‍ നടക്കുന്ന വയനാട് ജില്ലാ ക്ഷീര സംഗമത്തിന് തുടക്കമായി. ജില്ലാക്ഷീരവികസന വകുപ്പും, ജില്ലയിലെ 56 ക്ഷീരസംഘങ്ങളും സംയുക്തമായാണ് പരിപാടി
സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് ക്ഷീരമേഖലിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും ശില്പ ശാലകളും നടക്കും. ആദ്യദിനത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ്മത്സരം
ശിദര്ശ് എം ദിനേശ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 40 ടീമുകളാണ് മത്സരത്തില്‍
പങ്കെടുത്തത്. എ അജയകുമാര്‍ മത്സരം നിയന്ത്രിച്ചു.
തുടര്‍ന്ന് കഥ, കവിത, ചിത്രരചന, ഉപന്യാസ മത്സരങ്ങളും നടന്നു.അനീസ് മാനന്തവാടി,സാദിര്‍ തലപ്പുഴ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ക്ഷീര സംഗമത്തോടനുബന്ധിച്ച് ബുധനാഴ്ച ചാണകത്തില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണവും, മാലിന്യസംസ്ക്കരണവും എന്ന വിഷയത്തില്‍ ശില്പശാല നടക്കും.അമ്പലവയല്‍ കൃഷിവിഞ്ജാന് കേന്ദ്രം പ്രൊജക്ട് അസിസ്റ്റന്റ് ശ്രുതി കൃഷ്ണന് വിഷയാവതരണം
നടത്തും.