യുക്രൈനിന് മുകളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുമായി ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ മധ്യസ്ഥം വഹിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ചത്. യുക്രൈനുമായും റഷ്യയുമായും ഒരേപോലെ മികച്ച നയതന്ത്ര ബന്ധമുള്ള ഏക ജനാധിപത്യ രാജ്യമെന്ന നിലയിലാണ് ഇസ്രയേലിന്റെ സഹായം യുക്രൈന്‍ ആവശ്യപ്പെട്ടതെന്ന് ഇസ്രയേലിലെ യുക്രൈന്‍ അംബാസിഡര്‍ അറിയിച്ചു.
ഇസ്രയേല്‍ ആവശ്യം നിരസിച്ചിട്ടില്ലെന്നും ഈ ചെസ്സ് കളിയില്‍ തങ്ങള്‍ എവിടെയാണ് എന്ന് അവര്‍ വിലയിരുത്തി വരികയാണ് എന്നുമായിരുന്നു പ്രതികരണമെന്നും അംബാസിഡര്‍ യെവ്‌ജെന്‍ കോര്‍ണിയ്ചുക് അറിയിച്ചു. ഇസ്രേയിലനെ യുക്രൈന്‍ നിക്ഷപക്ഷ രാജ്യമായാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും യുക്രൈന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തി. റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ യുക്രൈന്‍ അമേരിക്കയോട് വീണ്ടും സൈനിക സഹായം തേടി. ഇക്കാര്യം ആവശ്യപ്പെട്ടാണ് സെലന്‍സ്‌കി ബൈഡനുമായി ഫോണില്‍ സംസാരിച്ചത്. 40 മിനിറ്റോളം ഇരുവരുടേയും സംഭാഷണം നിണ്ടുനിന്നു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.