ഗോ മാംസം കഴിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് തെജസ്വി യഥവ് രംഗത്തെത്തി. ബീഹാറില്‍ ക്രമസമാധാനം നഷ്ടപ്പെട്ടെന്ന് തെജസ്വി യഥവ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പശു മാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത്.
കഴിഞ്ഞ ദിവസമാണ് പശു മാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത്. പശു സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന സംഘമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മുഹമ്മദ് ഖലീല്‍ ആലം ആണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്.അക്രമികള്‍ കൊലപാതകത്തിനുശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തുടര്‍ന്ന് മൃതദേഹത്തില്‍ ഉപ്പ് വിതറി കുഴിച്ചിട്ടു.
കൊലപാതകികള്‍ മുഹമ്മദിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എവിടെ വച്ചാണ് പശുക്കളെ കശാപ്പ് ചെയ്തതെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്കാറുണ്ടോയെന്നും അക്രമി സംഘം ചോദിക്കുന്നതും വീഡിയോയിലുണ്ട്.