മാനന്തവാടി : സമഗ്ര ശിക്ഷ കേരളം വയനാട് ജില്ലയുടെ നേതൃത്വത്തിൽ നടക്കുന്ന “‘വായനാ ചങ്ങാത്തം”
വടക്കൻ മേഖല ശില്പശാലക്ക് മാനന്തവാടിയിൽ തുടക്കമായി .
ഫെബ്രുവരി 16,17,18 തിയതികളിലായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ അദ്ധ്യാപകരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നത്.
വായനയെ പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് കുട്ടികളെ നയിക്കുകയും , സർഗ്ഗത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം സംസ്ഥാനതല പരിശീലനത്തിനു ശേഷം ജില്ലാതല പരിശീലനവും, ബി.ആർ.സി തലവും ക്ലസ്റ്റർതല പരിശീലനവും മുഴുവൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനവും ലഭ്യമാക്കും.
മാനന്തവാടി ഗവൺമെന്റ് യു പി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സംസ്ഥാനതല പരിശീലനത്തിന്റെ ഭാഗമായി.
വായനയുടെ ജനകീയ ഉത്സവം തീർക്കാൻ വായന ചങ്ങാത്തത്തിലൂടെ സാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്തിനു ശേഷം വായനയെ പരിപോഷിപ്പിക്കുന്ന പരിപാടി മാതൃകപരമാണെന്ന് മാനന്തവാടി നഗരസഭ ചെയർപേർസൺ ശ്രീമതി സി കെ രത്നവല്ലി കൂട്ടി ചേർത്തു.
സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ വി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ വി സുഭാഷ് പദ്ധതി വിശദീകരണം നടത്തി മാനന്തവാടി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ അനൂപ് കുമാർ സ്വാഗതവും ട്രയിനർ റിൻ സി ഡിസൂസ നന്ദിയും പറഞ്ഞു