സൗജന്യ പ്രേമേഹ രോഗ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു

Wayanad

ചുണ്ടേൽ:മേപ്പാടി ഡി എം വിംസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റിയേഴ്‌സും ജെ.സി.ഐ കൽപ്പറ്റയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പ്രേമേഹ രോഗ നിർണ്ണയ ക്യാമ്പ്‌ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.വി. വിജേഷ് ഉത്ഘാടനം നിർവഹിച്ചു. രജിസ്ട്രേഷൻ, ഡോക്ടറുടെ പരിശോധന, രക്തത്തിലെ മൂന്നുമാസത്തെ ശരാശരി പഞ്ചസാരയുടെ അളവ് നിർണ്ണയിക്കുന്ന എച്ച് ബി എ 1സി ടെസ്റ്റ്‌ എന്നിവ സൗജന്യമായ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും അവസരം.
ജെ.സി.ഐ കല്പറ്റ ചാപ്റ്റർ പ്രസിഡന്റ്‌ പി.ഇ.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി എം വിംസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ മുഖ്യ പ്രഭാഷണം നടത്തി. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പറും മെഡിക്കൽ കോളേജിന്റെ ഓപ്പറേഷൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജറുമായ ഡോ. ഷാനവാസ്‌ പള്ളിയാൽ, ജനറൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സുദർശൻ പി, ഡോ. അരുൺ വർഗീസ്, ആസ്റ്റർ വളന്റിയർ മേഖലാ കോർഡിനേറ്റർ ഹസീം.എം, ജെ.സി.ഐ കൽപ്പറ്റ സെക്രട്ടറി ബീന സുരേഷ്, ഷാജി പോൾ, അർജുൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ ദേവ്.സി.എഎന്നിവർ സംസാരിച്ചു. 8111881133 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് ക്യാമ്പിലെ സേവനം പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *