കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം അവസാനിച്ചു.
എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു.
5 നദി സംയോജന പദ്ധതിയുടെ DPR ന് അംഗീകാരം
കാർഷിക ഉത്പന്ന സംഭരണം 2.7 ലക്ഷം കോടി
400 വന്ദേഭാരത് ട്രെയിനുകൾ
100 കാർഗോ ടെർമിനൽ
വിദ്യാർത്ഥികൾക്കായി ONE CLASS ONE TV പദ്ധതി
ഡിജിറ്റൽ സർവകലാശാല
സ്ത്രീശാക്തീകരണം ലക്ഷ്യം
2ലക്ഷം അംഗനവാടികളുടെ നവീകരണം
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന
പിന്നാക്ക ജില്ലകളിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി
18 ലക്ഷം വീടുകൾ
60 ലക്ഷം തൊഴിൽ അവസരങ്ങൾ
ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പ്രാധാന്യം
PM ഗതിശക്തി പദ്ധതി- ലക്ഷ്യം സമഗ്ര വികസനം
കാര്‍ഷിക രംഗത്ത് ഡ്രോണ്‍ പദ്ധതി. കര്‍ഷകര്‍ക്കു താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി രൂപ വകയിരുത്തും . ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി
പുതിയ നദീസംയോജനപദ്ധതി നടപ്പാക്കും . അഞ്ച് നദികളെ സംയോജിപ്പിക്കും
പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 1500 കോടി രൂപ
പി.എം.എ.വൈ പദ്ധതിക്ക് കീഴില്‍ പാര്‍പ്പിട പദ്ധതികള്‍ക്കായി 48,000 കോടി രൂപ
കുടിവെള്ളത്തിനായി 3.8 കോടി കുടുംബങ്ങള്‍ക്ക് 60,000 കോടി
പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ . ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കും