രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. മഹരാഷ്ട്രയിൽ 43197 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 28,561 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ പശ്ചിമ ബംഗാളിൽ 10,959 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് 16% ടിപിആർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളിൽ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ വികെ പോൾ ചൂണ്ടിക്കാട്ടി. അതേസമയം,
നിലവിൽ ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഐസിഎംആർ മേധാവി ഡോ ബൽറാം ഭാർഗവ വ്യക്തമാക്കി.
എന്നാൽ രാജ്യത്തെ വാക്സിൻ വിതരണം വളരെ പ്രയോജനകരമായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഡോ. ബൽറാം ഭാർഗവ അറിയിച്ചു. അതിനിടെ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.