സിവിൽ സപ്ലൈസ് കോര്പറേഷൻ ഓൺലൈൻ വില്പന ആരംഭിച്ചു.വിൽപ്പനയുടെ ജില്ലാതല ഉൽഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സംസ്ഥാനത്തുടനീളം മാർച്ച് മാസത്തോടെ പദ്ധതി സമ്പൂർണമാക്കുമെന്ന് മന്ത്രി പറഞ്ഞു.
സപ്ലൈകോ വില്‍പ്പന ശാലകളിലെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹോം ഡെലിവറി ചെയ്യും. മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും ഈ ഓണ്‍ലൈന്‍ സൗകര്യമുപയോഗിച്ച് ഓര്‍ഡര്‍ ചെയ്യാനാകും.സംസ്ഥാനത്തുടനീളം സർക്കാർ സപ്ലൈകൊ വിപണന കേന്ദ്രങ്ങളിൽ നടത്തി വരുന്ന നവീകരണത്തിന്‍റെ ഭാഗമായി സിവിൽ സപ്ലൈസ് കോര്പറേഷനുകളിലും ഓൺലൈൻ വില്പനയുടെ പുതിയ സാധ്യതകൾ പരീക്ഷിക്കുന്നത് തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നടന്ന പദ്ധതിയുടെ ജില്ലാതല ഉൽഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷതവഹിച്ച ചടങ്ങിൽ ഓൺലൈൻ വില്പന സംവിധാനത്തിന്‍റെ ഉദ്ഘാടനം ആദ്യ ഓര്‍ഡര്‍ നല്‍കി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.