കായംകുളം കറ്റാനത്ത് ആംബുലന്‍സില്‍ വധൂവരന്മാരുടെ യാത്ര നടത്തിയത് വിവാദത്തിലേക്ക്. വിവാഹശേഷം യാത്രയ്ക്കായി ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതിയുയര്‍ന്നിിരിക്കുകയാണ് .
കായംകുളം ഏഞ്ചല്‍ ആംബുലന്‍സ് സര്‍വീസ് വാഹനമാണ് ദുരുപയോഗം ചെയ്തതായി പരാതി ഉയര്‍ന്നത്. അതെ സമയം അത്യാഹിത സര്‍വീസ് ദുരുപയോഗം ചെയ്തതനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.ആംബുലന്‍സ് പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്കും രജിസ്‌ട്രേഡ് ഉടമയ്ക്കുമെതിരെ കര്‍ശന നടപടിയെടുത്തതായി ആര്‍ ടി ഓ സജിപ്രസാദ് പറഞ്ഞു.സംഭവത്തില്‍ പരാതിയുമായി ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട് . അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്ന അതെ രീതിയില്‍ സൈറന്‍ മുഴക്കി വധു വരന്മാരുമായി കടന്ന വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു.
അത്യാഹിത സമയത്ത് ഉപയോഗിക്കേണ്ട വാഹനത്തെ സമാനമായ രീതിയില്‍ വിവാഹ ശേഷം വധു വരന്മാര്‍ക്കായി ഉപയോഗിച്ചു എന്നത് നിയമവിരുദ്ധമാണ് എന്ന നിലയിലാണ് മേട്ടോര്‍ വാഹനവകുപ്പ് വിലയിരുത്തുന്നത്.