രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് പതിനായിരത്തില്‍ നിന്ന് 35,000ലേക്ക് എത്തിയത് ആറ് ദിവസം കൊണ്ടാണ്.
രാജ്യത്ത് കൊവിഡ് തരംഗമുണ്ടായത് 2020 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു. 2021 ഫെബ്രുവരിയിലാണ് രാജ്യത്ത് രണ്ടാം തരംഗം വീശിയടിച്ചത്.തുടര്‍ച്ചയായ 33 ദിവസം പതിനായിരത്തില്‍ താഴെ തുടര്‍ന്നതിന് ശേഷം ഡിസംബര്‍ 29നാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആദ്യമായി പതിനായിരം കണ്ടത്. അവിടെ നിന്ന് വെറും ആറ് ദിവസം കൊണ്ടാണ് കൊവിഡ് കണക്ക് നാല്‍പതിനായിരത്തിലേക്ക് കുതിക്കുന്നത്.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചനകളാണിത് നല്‍കുന്നത്. മൂന്നാം വേവിന് ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗമേറുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രവചനം.