മാനന്തവാടി: കേരളത്തിൽ കഴിഞ്ഞ ആറ് വർഷക്കാലമായി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ക്രമസമാധാനനില വീഴ്ച്ച വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് സ്റ്റേഷനു മുന്‍മ്പില്‍
നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാലം മുതൽ കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. കൊലപാതക പരമ്പര കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.കേരളത്തിൽ ഗുണ്ടാവിളയാട്ടം കാരണം ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ ഭയമാണ്.ആർ.എസ്.എസ്.എസ് പോപ്പുലർ ഫ്രണ്ട് തുടങ്ങിയ വർഗീയ സംഘടനകളെ അഴിച്ചു വിട്ടിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ ഇറമ്പയിൽ ഉൽഘാടനം ചെയ്തു.സുഹൈർ,നിധിൻ തലപ്പുഴ,ഫൈസൽ ആലമ്പാടി, ബൈജു പുത്തൻപുരക്കൽ, അജനാസ് പിലാക്കണ്ടി,റോബിൻ ഇലവുങ്കൽ, ജിബിൻ കൊയ്ലേരി, അൻഷാദ് മാട്ടുമ്മൽ,ആൽബിൻ തോമസ്,നിധിൻ ജോസ്, അജോ മാളിയേക്കൽ,ചന്ദ്രൻ ഇടമന,സിജോ കമ്മന,സലീം തൊല്പെട്ടി,ജിതിൻ തോമസ്, നൗഷാദ്, ജിൻസ് ഫാൻ്റസി,ഷിനു,ജിജോ വരയാൽ,ലിബിൻ,അജ്മൽ മാട്ടുമ്മൽ,ബിബിൻ ജ്ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി