മാനന്തവാടി : ശല്യക്കാരനായ കടുവയെ പിടികൂടണമെന്നും വന്യ മൃഗശല്യത്തിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജേക്കബ്ബ് സെബാസ്റ്റ്യൻ സത്യാഗ്രഹം ആരംഭിച്ചു. ആദ്യ ദിവസം ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ആദ്യ ദിനം സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു. രണ്ടാം ദിവസത്തെ സമരം എ.ഐ. സി.സി.അംഗം മുൻ മന്ത്രി പി.കെ. ജയ ലക്ഷ്മി ഉദ്ഘാടനം ചെയ്തു അഡ്വ: എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. . കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ.ആൻ്റണി, പി.വി.എസ്- മൂസ ,എം. അബ്ദുറഹ്മാൻ, പി.വി. ജോർജ്, എ.എം. നിഷാന്ത്,പി.വി.നാരായണവാര്യർ, അരുൺകുമാർ, നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി , പി.ഷംസുദ്ദീൻ, ലേഖാ രാജീവൻ, ജോസഫ് കളപ്പുര, സണ്ണി ജോസ് ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.