തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്

Thiruvananthapuram

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് മുഖ്യആകര്‍ഷണം. തിരുവനന്തപുരത്തെ ലുലു മാളിലൂടെ ലുലു ഗ്രൂപ്പ് തൊഴില്‍ നല്‍കുന്നത് 15000 പേര്‍ക്കാണ്. 12 സിനിമാ സ്‌ക്രീനുകളും കുട്ടികള്‍ക്ക് മാത്രമായി 80,000 സ്‌ക്വയര്‍ ഫീറ്റ് അമ്യൂസ്മെന്റ് ഏരിയയും .

ഇരുന്നൂറില്‍പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികളുമായി ഒരേ സമയം 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ടും സജ്ജം. കുട്ടികള്‍ക്ക് വിനോദത്തിന്റെ വിസ്മയ ലോകമൊരുക്കി ‘ഫണ്‍ട്യൂറ’ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്‍മെന്റ് സെന്ററും ഒരുങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *