തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വയനാട് നെയ്ത്ത് ഗ്രാമം
പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷണൻ സന്ദർശിച്ചു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോ ടെയാണ് നെയ്ത്ത് ഗ്രാമത്തിലെ സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രിയെത്തിയത് . യന്ത്രത്തറി യൂണിറ്റ്, സ്റ്റിച്ചിങ് ഷോറൂം, കൈത്തറി യൂണിറ്റ്, മീൻകുളം, ജീവനക്കാരുടെ താമസ സ്ഥലം തുടങ്ങിയവിടങ്ങളിലെത്തിയ മന്ത്രി തൊഴിലാളികളെ നേരിൽ കേട്ടു. 72 പേരാണ് ഇവിടെ തൊഴിലെടുക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ മന്ത്രി കേന്ദ്രത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള നൂതന സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശിച്ചു. കെട്ടിടങ്ങളിലെ ചോർച്ച സംബന്ധമായ വിഷയങ്ങൾ പരിഹരിക്കാൻ പട്ടിക വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒ. ആർ. കേളു എം. എൽ. എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പട്ടിക വർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ പി. വാണീദാസ് , ഡെപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണപ്രകാശ്, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ ജി. പ്രമോദ്, നെയ്ത്ത് ഗ്രാമം പ്രസിഡന്റ് പി. ജെ. ആന്റണി, സെക്രട്ടറി കെ. എ. ഷജീർ, വാർഡ് മെമ്പർ എ. സി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.