കല്‍പ്പറ്റ:നിര്‍മ്മാണ മേലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ നിര്‍മ്മാണ മേഖല താറുമാറായി കിടക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിത വിലവര്‍ധനവ് മേഖലയെ പരിപൂര്‍ണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ആയിരകണക്കിന് തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടലാവുമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വയനാട് ജില്ലയിലെ പട്ടയഭൂമികളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കി തൊഴിലാളികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് താരീഖ് അന്‍വര്‍ കടവന്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി റെജി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ മുഖ്യാഥിതിയായി. ഗിരീഷ് കല്‍പ്പറ്റ, സുരേഷ് ബാബു, ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, ശ്രീനിവാസന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, രാജേഷ് വൈദ്യര്‍, യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രേംനവാസ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനു ജേക്കബ്, ശശി പന്നിക്കുഴി, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജിതേഷ് സംസാരിച്ചു. ഡിന്റോ ജോസ്് സ്വാഗതം പറഞ്ഞ ചടങ്ങിന് സിജു പൗലോസ് നന്ദി പറഞ്ഞു.