പ്രബോധന വിജയം പാരമ്പര്യ തനിമയിലൂടെ:കെ കെ ഉസ്താദ്

Wayanad

വിശുദ്ധ ഇസ്ലാമിൻ്റെ പരമ്പരാഗത അടിസ്ഥാന തത്വങ്ങൾ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പ്രബോധന വീഥിയിൽ ഇസ്ലാമിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ സമൂഹത്തെ ബോധവാൻമാരാക്കുന്നതിൽ സഅദി പണ്ഡിതന്മാർ മാതൃകയാകണമെന്ന് സഅദിയ്യ സദർ മുദരിസ് കെ.കെ ഹുസൈൻ ബാവവി.
ഡിസംബർ നാലാം തിയ്യതി കാസർകോഡ് സഅദിയ്യയിൽ വെച്ച് നടക്കുന്ന താജുൽ ഉലമ, നൂറുൽ ഉലമ ആണ്ടുനേർച്ചയുടേയും സനദ്ദാന സമ്മേളനത്തി ൻ്റെയും പ്രചരണാർത്ഥം വയനാട് ജില്ല മജ്ലിസുൽ ഉലമാഇസ്സ അദിയ്യീൻ സംഘടിപ്പിച്ച സഅദി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ ഭാരവാഹികളായി അബ്ദുൽ ഗഫൂർ സഅദി(പ്രസിഡണ്ട്) അബ്ദുൽ ഹമീദ് സഅദി(ജന :സെക്രട്ടറി) മുഹമ്മദ് ബശീർ സഅദി(ഫിനാൻസ് സി ക്രട്ടറി) ഉസ്മാൻ സഅദി ‘അലവി സഅദി ,ഉബൈദ് സഅദി(വൈ: പ്രസിഡണ്ടുമാർ) അബ്ദുള്ള സഅദി കുപ്പാടിത്തറ ജാഫർ
സഅദി അച്ചൂർ, സുലൈമാൻ സഅദി(ജോ: സി ക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. താജുൽ ഉലമ, നൂറുൽ ഉലമ അനുസ്മരണ പ്രാർത്ഥനാ സദസ്സിന് സമസ്ത ജില്ലാ പ്രസിഡണ്ടും കേന്ദ്ര മുശാവറ അംഗവുമായ ശൈഖുന ഹസൻ ഉസ്താദ് നേതൃത്വം നൽകി.ഉസ്മാൻ സഅദി വെള്ളമുണ്ട അധ്യക്ഷം വഹിച്ചു.അബ്ദുൽ ഹമീദ് സഅദി സ്വാഗതവും ജാഫർ സഅദി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *