ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച നടക്കുക. നിരക്ക കൂട്ടുമെന്ന് ബസ് ഉടമകള്‍ക്ക് കഴിഞ്ഞ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മാറ്റി വച്ചത്.
മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് മിനിമം 6 രൂപയാക്കണം. ഇതിന് പുറമേ വാഹനനികുതി ഒഴിവാക്കുക, ഡീസല്‍ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നു. കോവിഡ് പ്രതിസന്ധിയും, ഇന്ധന വില വര്‍ദ്ധനയും പ്രതികൂലമായി ബാധിച്ചുവെന്ന് ഉടമകള്‍ പറഞ്ഞു. നിലവില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.