രാജ്യതലസ്ഥാനത്തെ വായുമലിനീകരണം സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഷയവുമായി ബന്ധപ്പെട്ട് ഡൽഹി, ഹരിയാന, യുപി , പഞ്ചാബ് എന്നീ സംസ്ഥാന സർക്കാരുകളുടെ അടിയന്തര യോഗം വിളിക്കണമെന്നും കോടതി ആവശ്യപ്പട്ടു.
മലിനീകരണം അടിയന്തിരമായി കുറക്കാൻ എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. മലിനീകരണം തടയുന്നതിൽ രാഷ്ട്രീയമില്ലെന്നും ഇക്കാര്യത്തിൽ ഡൽഹി സർക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്നും കേന്ദ്രം പറഞ്ഞു.