സിന്ദാബാദ് വിളിക്കാത്തതില്‍ മർദിച്ചുവെന്ന് പരാതി.

General

ഗഫ്ഫര്‍ അഹമ്മദ് കച്ചാവ എന്ന 52കാരനായ മുസ്ലിം ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തനിക്കെതിരെയുണ്ടായ അതിക്രമത്തില്‍ പൊലീസിന് പരാതി നല്‍കി. തന്റെ താടി പിടിച്ച് വലിക്കുകയും പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഗഫ്ഫര്‍ പറഞ്ഞു. ആക്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടി. തന്റെ റിസ്റ്റ് വാച്ച് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചു, പല്ലുകള്‍ അടിച്ചുതകര്‍ത്തു, മര്‍ദ്ദനത്തില്‍ കണ്ണുകള്‍ വീര്‍ത്തു, അവര്‍ പറഞ്ഞത് അനുസരിക്കാത്തതിന് ആക്രമിക്കുകയും മുഖത്ത് മുറിവുപറ്റുകയും ചെയ്തുവെന്ന് കച്ചാവ പറഞ്ഞു.
അടുത്ത ഗ്രാമത്തിലെ ഒരു യാത്രക്കാരനെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാലുമണിയോടെ കാറിലെത്തിയ ഇരുവരും ചേര്‍ന്ന് കച്ചാവയെ തടഞ്ഞുനിര്‍ത്തി പുകയില ഉണ്ടോ എന്ന് ചോദിച്ചു.എന്നാല്‍ കച്ചാവ നല്‍കിയ പുകയില സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഇരുവരും കച്ചാവയോടെ ജയ് ശ്രീറാം എന്നും മോദി സിന്ദാബാദ് എന്നും വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കച്ചാവ ഇതിന് വിസമ്മതിച്ചതോടെ ഇയാളെ വടികൊണ്ട് അടിച്ചു. അതേസമയം മദ്യലഹരിയിലാണ് പ്രതികള്‍ കച്ചാവയെ മര്‍ദ്ദിച്ചതെന്ന് സികാര്‍ പൊലീസ് ഓഫീസര്‍ പുഷ്‌പേന്ദ്ര സിംഗ് പറഞ്ഞു.ഏതാനും ആഴ്ച മുൻപ് ഇതുപോലെയൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *