പീഢനം- 1
തിരിച്ചറിവില്ലാത്ത കാലത്ത് ഏഴാം ക്ലാസിൽ വീട്ടുകാർ നിർബ്ബന്ധമായി പഠിക്കാൻ വേണ്ടി ഹോസ്റ്റലിലേക്ക് അയച്ചപ്പോൾ നിഷാദ് ഓർത്തില്ല ജീവിതത്തിൽ പലതും പഠിക്കേണ്ടിവരുമെന്ന് , ശരീരിക , മാനസിക ക്ഷതമേൽക്കേണ്ടി വരുമെന്ന് പഠിക്കാൻ മിടുക്കനായിരുന്നു അവൻ , അതുകൊണ്ടാണ് വീട്ടുകാർ അവനെ വളരെയധികം പ്രതീക്ഷയോടെ ലോണെടുത്ത് ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിച്ചത് എന്നാൽ പൊടുന്നനെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. അധ്യാപകർ നിർബ്ബന്ധിച്ച് അവനെ സ്വവർഗ്ഗരതിക്ക് ഉപയോഗിക്കുകയും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പട്ടിണിക്കിട്ടു അവസാനം രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ഹോസ്റ്റലിന്റെ മതില് ചാടി ഓടിയ 12 കാരൻ വീട്ടിലെത്തിയ സാഹസികത പറയാതെ തന്നെ അറിയാമല്ലോ.
പീഢനം- 2
ഏഴ് വയസുകാരൻ സുന്ദരനായ ബാലൻ . അവന്റെ അയൽക്കാരന് അവനെ ഒരു ഹരമാണ്. എന്നും ചെടി നടാനും , നനക്കാനും അവനെ വിളിക്കും ശരീരഭാഗങ്ങൾ തൊട്ടുതലോടി ലൈംഗികാവയവങ്ങളിൽ കേളിയാണ്. സഹിക്കവയ്യാതെ കുട്ടി അവൻ ഏറെ സ്നേഹിക്കുന്ന അയൽക്കാരൻ ചേട്ടന്റടുത്തേക്ക് പോവാതായി. ചേട്ടൻ പിന്നെ അവനെ കള്ളനാക്കിയാണ് കലിപ്പ് തീർത്തത്. ഇന്നവൻ മദ്യപാനിയും മയക്കുമരുന്നിനും അടിമയാണ്. അല്ലറചില്ലറ അടിപിടി കേസിലും പ്രതിയാണ്.
പീഢനകഥ -3
പ്ലസ് ടു വിദ്യാർത്ഥിനി .അവൾക്ക് എറ്റവും വിശ്വസ്തയായ ചേച്ചി വിളിച്ചപ്പോഴാണ്ചായകുടിക്കാൻ ഒരുമിച്ചു പോകാൻ തയ്യാറായത്. പക്ഷേ ബേക്കറിയിൽ എത്തിയപ്പോൾ അപ്പോൾ അതൊരു റസ്റ്റോറൻറ് കൂടി ആണെന്ന് അവൾ അറിഞ്ഞിരുന്നില്ല നിർബന്ധിച്ച് ചേച്ചി മുകളിൽ കൊണ്ടുപോകുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല തന്നെ കാഴ്ചവെക്കാനാണ് കൊണ്ടുപോയതെന്ന് പിന്നീട് നടന്ന ലൈംഗിക പീഡനങ്ങളുടെ കെട്ടഴിയുന്നതും കുട്ടിയുടെ രക്ഷകനായി എത്തിയതും കൂടെ പഠിച്ച സഹപാഠിയാണ്.
ഇങ്ങനെ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉള്ള ലൈംഗികപീഢനകഥ എഴുതാൻ തുടങ്ങിയാൽ തീരാത്തത്ര ഉണ്ടാകും. ഞാനെഴുതിയത് വലിയ ഭീകരാവസ്ഥയില്ലത്ത സാധാരണ നിലയിലെ പീഢനമാണ് ‘ . മുകളിൽ പറഞ്ഞതിലെല്ലാം കുറ്റവാളി പുരുഷനാണെങ്കിൽ മദോന്മത്തരായ സ്ത്രീകൾ കാണിക്കുന്ന അശ്ലീലതയും ലൈംഗിക പീഢനവും ചെറുതല്ല എന്നും മനസ്സിലാക്കണം. ഇന്ന് വർത്തമാന കാലം വളരെയെറെ ചർച്ച ചെയതു കൊണ്ടിരിക്കുന്ന വിഷയമാണിത്.
ലൈംഗികത എന്നാൽ
ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് ലൈംഗികത. ശരീരത്തിലെ മറ്റവയവങ്ങളെ പോലെ തന്നെ ജൈവശാസ്ത്രപരമായ പ്രവർത്തനങ്ങളും പ്രത്യേകതകളും ഉൾക്കൊള്ളുന്ന ലൈംഗിക ധർമ്മങ്ങൾക്ക് ലൈംഗികത അഥവാ സെക്ഷ്വാലിറ്റി എന്നു പറയാം . പ്രത്യേക രീതിയിലുള്ള സ്വഭാവ പ്രവർത്തനങ്ങളും പെരുമാറ്റരീതിയും ലൈംഗികതയുടെ പ്രത്യേകതകളാണ് . നമ്മുടെ സംസ്കാരത്തിന് ഭംഗം വരുമെന്നു കരുതി മലയാളികളായ നാം ലൈംഗിക ബന്ധങ്ങളെകുറിച്ചും ലൈംഗിക അവയവങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ലൈംഗിക വിദ്യാഭ്യാസം ജീവിതത്തിന് ആവശ്യ ഘടകവും വ്യക്തിത്വത്തിന് അവിഭാജ്യ വസ്തുതയുമാണ് എന്നുള്ളതിൽ സംശയമില്ല ലൈംഗിക ബന്ധം വംശം നിലനിർത്താൻ ഉള്ള നൈസർഗികമായ ഒരു വാസനയും ചോദനയുമാണ്..അത് ആവശ്യവുമാണ്
ലൈംഗികതാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
ലൈംഗികതയുമായി ബന്ധപ്പെട്ട അറിവ് നൽകുന്നത് വഴി പഠിതാക്കളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാക്കുകയും, സ്വയം മറ്റു കഴിവുകൾ വർദ്ധിപ്പിച്ച് അവരെ ശാക്തീകരിക്കുകയും ചെയ്യണം. ശാരീരികാരോഗ്യത്തിന്റെ മഹത്വം തിരിച്ചറിയാൻ പ്രാപ്തരാക്കണം , പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ വ്യക്തിഗത, സാമൂഹിക, ലൈംഗിക ബന്ധങ്ങൾ സൃഷ്ടിക്കാൻ അവരെ സഹായിക്കുക, തന്റെ അവകാശം തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം മറ്റുള്ളവരുടെ അവകാശം തിരിച്ചറിയാനും സംരക്ഷിക്കാനും കഴിവുള്ളവരാക്കണം.
ലൈംഗികത – ധർമ്മങ്ങൾ
ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ തന്നെ തന്നെ ഉദാഹരണം കണ്ണ്,മൂക്ക്, ചെവി ,നാക്ക് ലൈംഗികാവയവം തുടങ്ങി എല്ലാ അവയവങ്ങൾക്കും അതിന്റെതായ ധർമ്മങ്ങളുണ്ട്. ലൈംഗികാവയവങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മമാണ് പ്രത്യുത്പാദനം . കുടുംബം എന്ന ആശയത്തിന് കൂടുതൽ ദൃഢത നൽകാനും വംശം നിലനിർത്താനും ഇത് സഹായിക്കുന്നു. ഈ കാലഘട്ടത്തിലെ ലൈംഗികതൃഷ്ണകളും ശീലങ്ങളും വൈകാരികമായി കൂടുതൽ ബന്ധം സ്ഥാപിക്കുവാൻ സഹായിക്കുന്നു സ്നേഹം പ്രകടിപ്പിക്കുവാനും നിലനിർത്താനും ലൈംഗികതയിലൂടെ സാധിക്കുന്നു ലൈംഗികബന്ധം പ്രകൃതിദത്തമായ ആസ്വാദനം കൂടിയാണ് എന്ന് ആൺകുട്ടികളെയും പെൺകുട്ടികളെയും അനുയോജ്യമായ രീതിയിൽ പഠിപ്പിക്കേണ്ടതുണ്ട്
ലൈംഗികത അറിയേണ്ട ആവശ്യകത
കൗമാരക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അവരുടെ ശാരീരിക വളർച്ചയുടെ വേഗതയാണ് ഈ കാലഘട്ടത്തിൽ ശരീരത്തിൽ പല മാറ്റങ്ങളും നടക്കുന്നു. ശാരീരിക വളർച്ചയോടൊപ്പം മാനസിക വളർച്ചയും സംഭവിക്കുന്നു .മാറ്റങ്ങൾ മൂലം വൈകാരികമായ പല പ്രത്യേകതകളും ഉണ്ടാകുന്നുണ്ട് കൂടാതെ ലൈംഗിക താൽപര്യങ്ങൾ വർദ്ധിക്കുന്നു . എതിർലിംഗത്തിൽ പെട്ടവരോടുള്ള ആകർഷണവും ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്.എന്തും പരീക്ഷിച്ചറിയാൻ ഉള്ള ഭാഗമായി ലൈംഗികത എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഇവരിൽ ഉണ്ടാകുന്നു ഇക്കാലത്ത് മാതാപിതാക്കളുടെ നിയന്ത്രണങ്ങളിൽ നിന്ന് അകന്നു നിൽക്കാനും സമപ്രായക്കാരുമായി ശക്തമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കുവാനും ഇവർ ആഗ്രഹിക്കുന്നു എന്നതാണ് വാസ്തവം. ഈ കാലഘട്ടം ശാരീരിക വ്യതിയാനങ്ങളുടെയും സമയമാണ് ശാരീരിക വളർച്ച ഒരു കുതിച്ചുചാട്ടം നടത്തുന്ന കാലം. ആൺകുട്ടികളിലും പെൺകുട്ടികളിലും കണ്ടുവരുന്ന ശാരീരിക വളർച്ചയിലും പ്രവർത്തനങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു ആൺകുട്ടികളിൽ ലൈംഗിക ആസക്തി ഉണരുകയും, ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലം. രാത്രി ഉറക്കത്തിൽ ശുക്ല സ്ഖലനം സംഭവിക്കുന്നു. പെൺകുട്ടികൾക്ക് ആർത്തവം തുടങ്ങുന്നത് അതും ഈ സമയത്ത് തന്നെ , അപ്പോൾ ഈ പ്രായം മറ്റുള്ളവർക്ക് ഇവരെ ലൈംഗികചൂഷണത്തിന് വിധേയമാക്കാൻ സാധ്യതയുള്ള കാലഘട്ടമാണ് കൗമാരം
ലൈംഗികത – തെറ്റിദ്ധാരണകൾ
കൗമാരകാലത്തെ ലൈംഗികതൃഷ്ണകളും ശീലങ്ങളും ഒരു പ്രത്യേകതയാണ്. കൗമാരത്തിലെ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങളും ഒക്കെ തന്നെ പ്രധാനമായും ഹോർമോണുകളുടെ പ്രവർത്തനങ്ങൾ കൊണ്ടാണ് നടക്കുന്നത്. ആൺകുട്ടികൾക്ക് ആൻഡ്രോജൻ അഥവാ പുരുഷഹോർമോൺ കാരണവും പെൺകുട്ടികൾക്ക് ഈസ്ട്രജൻ അഥവാ സ്ത്രീഹോർമോൺ കാരണവും ലൈംഗിക അവയവങ്ങൾക്ക് വളർച്ചയും വികാസവും സംഭവിക്കുന്നു. അതോടൊപ്പം ലൈംഗികാവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും മാറ്റം സംഭവിക്കുന്നു ലൈംഗികാവയവങ്ങളുടെ വലിപ്പത്തെയും കുറിച്ചും ആൺകുട്ടികൾക്കും പെൺകുട്ടികളും തെറ്റിദ്ധാരണകളുണ്ട് .ഉദാഹരണമായി ഇന്നത്തെ ശാരീരിക വളർച്ചക്കനുസരിച്ച് ലൈംഗികശേഷിയും വർദ്ധിക്കുമെന്നും ഇത് കാരണം നേരത്തെ വിവാഹം കഴിക്കാമെന്നും പല കൗമാരക്കാരും വിശ്വസിക്കുന്നു. അതുപോലെ പെൺകുട്ടികളിൽ ആർത്തവത്തെക്കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകൾ കണ്ടുവരുന്നു. ഒരു പെൺകുട്ടി ഋതുമതിയായാൽ വളർച്ചയും പക്വതയും നേടിക്കഴിഞ്ഞു എന്ന് തെറ്റിദ്ധരിക്കുന്നു .അതുപോലെതന്നെ ആർത്തവ സമയത്ത് കുറിച്ചു ധാരാളം തെറ്റിദ്ധാരണകളും മാതാപിതാക്കൾ കുട്ടികളിൽ ഉണ്ടാക്കിയിട്ടുമുണ്ട്. സ്വപ്നസ്ഖലനം ,സ്വയംഭോഗം, ക്ഷീണം എന്നിവ ചില കൗമാരക്കാരെ വിട്ടൊഴിയില്ല. സ്വയംഭോഗം ഒരു പരിധി കഴിഞ്ഞാൽ ശരീരത്തിന് ഹാനികരമാണ് എന്നത് കൂടി പഠിപ്പിക്കേണ്ടതുണ്ട്. എന്തിനേറെ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടവരും കൗൺസലിങ്ങിന് വരുന്നതിന്റെ കാരണങ്ങളിൽ ചിലത് കൗമാരത്തിൽ വർദ്ധിച്ച സ്വയം ഭോഗം കൊണ്ട് ഉണ്ടായ പെരുമാറ്റ വൈകല്യമാണ്. സാധാരണ ലൈംഗികബന്ധത്തെ അപേക്ഷിച്ച് സ്വവർഗ്ഗരതി അപകട രഹിതമാണ് എന്നിവ സാധാരണയായി കണ്ടുവരുന്ന ചില തെറ്റിദ്ധാരണകൾ ആണ് എന്നാൽ പരിധി കവിഞ്ഞ് അമിതമായാൽ വൈകല്യത്തിനുമടിമയാകാം.
കൗമാരം
സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ജീവിതാഭിലാഷങ്ങളുമെല്ലാം പിറവിയെടുക്കുന്ന കാലമാണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടമേറിയ കാലഘട്ടവുമാണിത്. വിദ്യാര്‍ഥികളെ സംബന്ധിച്ച് അവര്‍ക്കു അവരുടെ ശരീരത്തെക്കുറിച്ചും എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ചും ചിന്തകളുണരുന്ന സമയം കൂടിയാണ് കൗമാരം. സാങ്കേതിക വിദ്യ വഴി സോഷ്യൽ മീഡിയയിലൂടെ വഴിതെറ്റി കയത്തിൽ വീഴുന്ന തരത്തിലുള്ള ഇടപെടലുകൾ നിലവിൽ കണ്ടുവരുന്നുണ്ട്. അപകടകരമായ സെക്സ് വീഡിയോയും, വീഡിയോ ഗെയിമും കളിച്ച് മരണം പുൽകിയ ആൺകുട്ടികളെയും ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെയും വാർത്തകൾ നാം നിരന്തരം പത്രമാധ്യമങ്ങളിലൂടെയും മറ്റ് മീഡിയയിലൂടെയും നാം കണ്ടുവരുന്നുണ്ട്. ഉത്തരവാദിത്വത്തിൽ നിന്ന് മാതാപിതാക്കൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. മാതാപിതാക്കള്‍ പലപ്പോഴും കൗമാരക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. കുട്ടികള്‍ വലുതാകുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കോളും എന്ന ധാരണയിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ ഇതു തെറ്റാണെന്നു ആദ്യം തന്നെ പറയട്ടെ. കൗമാരപ്രായത്തില്‍ കുട്ടികളില്‍ ലൈംഗിക വികാരമുണ്ടാകുന്നത് തെറ്റല്ല. ശാരീരികവും വൈകാരികവുമായ വളര്‍ച്ചയും വികാസവും കൗമാര പ്രായത്തിന്‍റെ പ്രത്യേകതയാണ്. കൗമാര പ്രായത്തില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്നു. കൗമാര കാലഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും ലൈംഗിക ആകര്‍ഷണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവും അനിയന്ത്രിതവുമായ ലൈംഗികാഭിനിവേശം കുട്ടികളെ തെറ്റുകളിലേക്ക് നയിക്കാന്‍ ഇടയാക്കും. മദ്യവും മയക്കുമരുന്നുംപോലെ, കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു ലഹരിയാണ് തെറ്റായ രീതിയിലുള്ള ലൈംഗികത. അതുകൊണ്ടുതന്നെ അവര്‍ക്കു ഇതിനെക്കുറിച്ചു ശരിയായ ബോധവത്കരണം നല്‍കേണ്ടതുണ്ട്. ഇത്തരം ശാസ്ത്രീയമായ അറിവുകൾ അവഗാഹത്തോടെ മാതാപിതാക്കൾ സ്വായത്തമാക്കേണ്ടതുണ്ട്.
തെറ്റായ അറിവുകള്‍ അപകടകാരി –
മാധ്യമങ്ങളുടെ സ്വാധീനവും
തെറ്റിദ്ധാരണകൾ ഉണർത്തുന്ന ലൈംഗിക പരസ്യങ്ങളും ലൈംഗിക വ്യതിയാനങ്ങൾ നിറഞ്ഞ മഞ്ഞ ചിത്രങ്ങളും കൗമാരപ്രായക്കാരന് ലൈംഗികതയും ലൈംഗിക വൈകൃതങ്ങളും ഉടലെടുക്കാൻ പ്രേരിപ്പിക്കുന്നു . അധാർമ്മികതയും അശാസ്ത്രീയവും അസമയത്തുള്ള ലൈംഗികതയും നിറഞ്ഞ സിനിമകളും , പുസ്തകങ്ങളും കൗമാരക്കാരിൽ പലവിധത്തിലുള്ള തെറ്റിദ്ധാരണകൾ ഉളവാക്കുന്നു. അടുത്തകാലത്തായി കൗമാരക്കാരിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഇൻറർനെറ്റ് ദുരുപയോഗം മണിക്കൂറുകൾ ചെലവഴിച്ച് അശ്ലീലത നിറഞ്ഞ ചിത്രങ്ങൾ കാണുകയും അതുവഴി വിദേശത്തുള്ള വരും, തദ്ദേശീയരുമായി ഓൺലൈനിലും ബന്ധം സ്ഥാപിക്കുകയും അതുവരെ പെരുമാറാത്ത രീതിയിൽ ജീവിത ശൈലി സ്വരൂപിപ്പിക്കുകയും സ്വന്തം ജീവിതം നശിപ്പിച്ചു കളയും ചെയ്യുന്നത് ഈ കാലഘട്ടങ്ങളിൽ സ്റ്റാറ്റസായും, അഭിമാനമായും കണ്ടു വരുന്നവരുണ്ട്. ഇത് കണ്ട് അപക്വമായ അപകട മേഖലയാണ് ഇതെന്ന് മനസ്സിലാവാതെ തങ്ങളുടെ മക്കളുടെ പുരോഗതിയാണെന്ന് അറിവില്ലാത്ത മാതാപിതാക്കൾ തെറ്റിദ്ധരിക്കുകയും അത്തരം രീതിയിൽ മറ്റുള്ളവരുടെ മുൻപിലും, സ്വയമേവയും അഭിമാന പുളകിതരാകുന്നു. മാധ്യമങ്ങളുടെ അഥവാ സമൂഹമാധ്യമങ്ങളുടെയും അസാമാന്യമായ സ്വാധീനം കൗമാരക്കാരിൽ പലതരത്തിലുള്ള ദുഷ്പ്രവണതകൾ ഭീകരമായ വിധത്തിൽ അവരെ തെറ്റായ രീതിയിൽ വഴിതെളിയിക്കുന്നു . പഠനത്തോടൊപ്പം ലൈംഗികതയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാന്‍ സഹായകമാകുന്ന രീതിയില്‍ വിദ്യാഭ്യാസരീതി പരിഷ്കരിക്കണം എന്ന ആവശ്യത്തിനു ഒന്നര ദശകത്തിലധികം പഴക്കമുണ്ട്. മാറിയ കാലഘട്ടത്തില്‍ കുട്ടികള്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ സൗകര്യങ്ങളില്‍നിന്നും ചുറ്റുമുള്ള സൗഹൃദങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ മസിലാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ അവര്‍ തെറ്റായ വഴിയിലേക്കു തിരിയാന്‍ സാധ്യത ഏറെയാണ്. കൗമാരപ്രായത്തില്‍ ഇന്‍റര്‍നെറ്റും സിനിമകളും നല്‍കുന്ന വികലമായ അറിവുകളാണു യൗവനത്തിന്‍റെ ഒരുഘട്ടംവരെ കുട്ടികളെ നയിക്കുന്നത്. ലൈംഗിക ആവശ്യങ്ങള്‍ക്കായി ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 30 ശതമാനത്തോളം കുട്ടികളും അശ്ലീല വെബ്സൈറ്റുകള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുവത്രേ. ഇത് കോവിഡിന് മുൻപുള്ള കണക്ക്. 16 മാസമായി വീട്ടിൽ അടച്ചിട്ടിരിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥികളുടെ സർവ്വെ എടുക്കുകയാണെങ്കിൽ കണക്കുകൾ ഇതൊന്നുമായിരിക്കില്ല . ഇതില്‍ ഭൂരിഭാഗവും വീട്ടിനുള്ളിലെ കമ്പ്യൂട്ടറും , ലാപ് ടോപ്പും ചിലര്‍ മൊബൈല്‍ ഫോണും ആയുധമാക്കുന്നു. കൂടാതെ ലൈംഗിക ആഭാസങ്ങള്‍ അരങ്ങു തകര്‍ക്കുന്ന സിനിമകളും ടെലിവിഷന്‍ ദൃശ്യങ്ങളും പരസ്യങ്ങളും കുട്ടികളെ വികലമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം തെറ്റല്ല എന്ന വിധത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകളും പത്രവാര്‍ത്തകളും ചില വനിതാ മാസികകളിലെ ഫീച്ചറുകളും കുട്ടികളെ ലൈംഗികതയുടെ തെറ്റായ വഴികളിലേക്ക് നയിക്കുകയാണ്. മാതാപിതാക്കൾ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രതയിലിരുന്നാലും യുവ തലമുറ വഴി തെറ്റുന്നതിൽ മാതാപിതാക്കൾ തന്നെ പകച്ചിരിക്കുകയാണ്. ചില വീടുകളിൽ കോവിഡ് കാലത്ത് യുദ്ധസമാനമായ അന്തരീക്ഷമാണുള്ളത്.
ലൈംഗിക വിദ്യാഭ്യാസം – വിദ്യാലയങ്ങളിലൂടെനൽകണം
ലൈംഗികതയുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക ധാരണപരമായ വശങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ലൈംഗിക വിദ്യാഭ്യാസത്തിന് കഴിയത്തം.വിവിധ സാഹചര്യങ്ങളില്‍നിന്നും കുട്ടികള്‍ മനസിലാക്കുന്ന തെറ്റായ കാര്യങ്ങളെയും അവരുടെ ഉള്ളില്‍ ഉറച്ചുപോകുന്ന തെറ്റായ അറിവുകളെയും തിരുത്താന്‍ വിദ്യാലയങ്ങളില്‍തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കണം. അതിന് പാഠ്യപദ്ധതിയില്‍ ലൈംഗികത ഒരു വിഷയമായി ഉള്‍പ്പെടുത്തുകയും പക്വതയോടെ കുട്ടികള്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞുനല്‍കാന്‍ പ്രാപ്തരായ അധ്യാപകരുണ്ടാവുകയും വേണം. ബോധവത്കരണം ലൈംഗിക അറിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഒതുക്കുന്നതിനപ്പുറം അവര്‍ക്കുനേരെയുണ്ടാകുന്ന ഏതുതരം ചൂഷണവും പ്രതിരോധിക്കാനുള്ള കഴിവുകളെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ കഴിയണം. പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ കപട സ്നേഹം നടിച്ച് കുട്ടികളെ അപകടത്തിൽ പെടുത്തിയ സംഭവങ്ങൾ മലയാളി സമൂഹത്തിന് അറിവുള്ളതാണ്’ അപ്പോൾ വിഷയത്തിന് പര്യാപ്തവും അവഗാഹവുമുള്ള മെന്ററി ” നെ തന്നെ അറിവ് പകർന്നു നൽകൻ അധ്യാപകനായി തിരഞ്ഞെടുക്കേണ്ടത്. മലയാളി സമൂഹം ഒരുപരിധിവരെയെങ്കിലും പിന്തുടരുന്ന കപട സദാചാരത്തിന്‍റെ കുരുക്ക് അഴിച്ചുമാറ്റാന്‍ തുടക്കമിടേണ്ടതും ക്ലാസ്മുറികളില്‍ നിന്നുതന്നെ. സമഗ്രവും ആധികാരികവുമായ അവബോധം പ്രദാനം ചെയ്യുന്നതിലൂടെ മാത്രമേ സദാചാര വിരുദ്ധ സമൂഹത്തിനു മാതൃകയാകാനും നമ്മുടെ കുട്ടികള്‍ക്കു കഴിയൂ. കൗമാരകാലത്ത് കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍, കൗമാരകാലത്തെ ലൈംഗിക ചിന്തകള്‍, ലൈംഗികത നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം, തെറ്റായ ലൈംഗികത വഴി പകരുന്ന മാരക വിപത്തുകള്‍, ലൈംഗിക വൈകൃതങ്ങള്‍, എതിര്‍ലിംഗത്തോടുള്ള മനോഭാവം, സദാചാരബോധം വളര്‍ത്തേണ്ടതിന്‍റെയും പാലിക്കേണ്ടതിന്‍റെയും ആവശ്യകത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൗമാരപ്രായത്തില്‍തന്നെ കുട്ടികള്‍ക്കു വിശദീകരിക്കേണ്ടതാണ്. ലൈംഗികത സംബന്ധിച്ച് ശരിയായ ബോധം ലഭിക്കാനും മികച്ച രീതിയില്‍ പെരുമാറാനും കുട്ടികള്‍ക്കു കഴിയണം. ഇതിനു പാകമാകുന്ന തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസമാണു ക്ലാസ് മുറികളില്‍ നല്‍കേണ്ടത്. സ്നേഹിക്കുന്ന കുട്ടികൾക്ക് അറിവിന്റെ മൂല്യം പകർന്ന് നൽകുന്ന അധ്യാപകൻ സമൂഹത്തിനും മാതൃകയാണെന്ന കാര്യം മറക്കരുത്. എല്ലാ വിഭാഗക്കാരിലും അപകടകാരികളുണ്ട്. എന്ന് വെച്ച് കുട്ടികളോട് അധ്യാപകരെ കുറിച്ച് വീട്ടിൽ തെറ്റായ സന്ദേശം നൽകുകയും അരുത്.
ലൈംഗിക വിദ്യാഭ്യാസ പദ്ധതിയുടെ സവിശേഷതകൾ
സമഗ്രവും , ശാസ്ത്രീയവുമായിരിക്കണം. കേവലം ലൈംഗിക അവയവങ്ങളെക്കുറിച്ചും പ്രക്രിയകളെ കുറിച്ചും പഠിപ്പിക്കുന്നതിനപ്പുറം ലൈംഗികതയുടെ എല്ലാവശങ്ങളും അതിൽ ഉൾപ്പെടണം.
മാനുഷികബന്ധങ്ങളെ കുറിച്ചും, ലൈംഗികതയുടെ മൂല്യങ്ങൾ, അവകാശങ്ങൾ , സാംസ്കാരികവശങ്ങളെ കുറിച്ചും അവരുമായി ചർച്ച ചെയ്യണം. ജൻഡർ എന്താണെന്നും, അതിക്രമങ്ങൾ എന്തൊക്കെയാണെന്നും, എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്നും, ലൈംഗിതയും പ്രത്യുല്പാദന ആരോഗ്യം എന്താണെന്നും, ലൈംഗികപരമായ പെരുമാറ്റങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവബോധവും വളർത്തി പെരുമാറ്റത്തിലൂടെ മാറ്റം കൊണ്ടു വരേണ്ടതുണ്ട് ഇതാണ് സമഗ്ര ലൈംഗികതാവിദ്യാഭ്യാസത്തിൽ ചർച്ച ചെയ്യുന്നത്.
ലൈംഗികതാ വിദ്യാഭ്യാസം ആരംഭിക്കേണ്ട പ്രായം
എത്ര നേരത്തെ തുടങ്ങാൻ ആവുമോ അത്രയും നല്ലത് ഇപ്പോഴത്തെ ഇൻറർനെറ്റ് കാലത്ത് അറിവുകൾ ഒരാളിലേക്ക് എത്തുന്നത് ആർക്കും തടയാനാവില്ല വിവരങ്ങളുടെ കുത്തൊഴുക്ക് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ കഴിയാതെ പകച്ചുനിൽക്കുകയാണ് നമ്മുടെ തലമുറ എവിടെയാണ് തെറ്റായ വിവരങ്ങൾ എത്തുന്നതിനു മുൻപേ ശരിയായ വിവരങ്ങൾ അധ്യാപകനും മാതാപിതാക്കളിൽ നിന്നും പക്വതയുള്ള ചുറ്റുമുള്ള സമൂഹത്തിൽ നിന്നും വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ ആരംഭിക്കേണ്ടത് .അത് വളരെയധികം പ്രയോജനപ്പെടും
ഇതുവഴി ജീവിതത്തിലെ ബന്ധങ്ങളുമെല്ലാം പ്രശ്നങ്ങളും ബന്ധങ്ങളെയും പ്രശ്നങ്ങളിലും നേരിടാനുള്ള കഴിവും ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്നു കൂടാതെ ആൺകുട്ടികൾ പെൺകുട്ടികൾക്കും പരസ്പരം മനുഷികബന്ധങ്ങളും മൂല്യങ്ങളും പഠിക്കാൻ സാധിക്കുകയും ചെയ്യും
-മാതാപിതാക്കളും അധ്യാപകരും രക്ഷകർത്താക്കളാകണം –
രക്ഷകര്‍ത്താവിന്‍റെ സ്ഥാനത്തുനിന്നുകൊണ്ട് ഇത്തരം അറിവുകള്‍ ആധികാരികമായി കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു മാത്രമേ കഴിയൂ. ജീവിതത്തില്‍ സെക്സിനുള്ള മഹത്തായ സ്ഥാനം എന്താണെന്നു വ്യക്തമായി തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായകമാകുന്ന രീതിയിലായിരിക്കണം വിവരങ്ങള്‍ അവരെ ധരിപ്പിക്കേണ്ടത്. ലൈംഗികത വിശാലമായ അര്‍ഥത്തില്‍ എല്ലാ ജീവജാലങ്ങളിലുമുള്ള ജീവധര്‍മ്മമാണെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.മാതാപിതാക്കൾ ബന്ധുക്കൾ കൂട്ടുകാർ എന്നിവർ എല്ലാവരും ലൈംഗിക വിദ്യാഭ്യാസത്തിൻറെ പ്രധാന ഭാഗങ്ങൾ തന്നെയാണ് പക്ഷേ അതിവേഗം മാറുന്ന വിവര സാങ്കേതിക കാലത്ത് ഇവർക്ക് മാത്രമായി എപ്പോഴും ശരിയായ അറിവ് ശരിയായ സമയത്ത് നൽകാനായി എന്ന് വരില്ല അധിക അതിവേഗ വിവര വിനിമയം നീലച്ചിത്രങ്ങൾ, ലൈംഗികരോഗങ്ങൾ, ഗർഭചിദ്രം തുടങ്ങിയ ദുരന്തങ്ങളിലേക്ക് കുട്ടികളെ വലിച്ചിഴക്കും.ശാസ്ത്രീയമായ വിദ്യാഭ്യാസം കുട്ടികളെ കാര്യക്ഷമമായ ജീവിതത്തിലേക്ക് മാറ്റാൻ കഴിയും.പ്രായത്തിനനുസരിച്ചും ,ബുദ്ധി വളർച്ചയ്ക്കും അനുസരിച്ചുള്ള അറിവുകൾ ആണ് നൽകേണ്ടത്. ഈ അടിസ്ഥാനത്തിൽ കുട്ടികളെ നാലായി തിരിച്ചിട്ടുണ്ട് അഞ്ചു മുതൽ എട്ടു വയസ്സുവരെ 9 മുതൽ 12 വയസ്സു വരെ 12 മുതൽ 15 വയസ്സു വരെ 15 മുതൽ 18 വരെ അഞ്ച് വയസ്സുള്ള താഴെ കുട്ടികൾക്ക് താഴെയുള്ള കുട്ടികൾക്കും അവർക്കു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ പറ്റും.ഇന്നത്തെ കാലത്ത് ലൈംഗികത വിദ്യാഭ്യാസം വഴി നടപ്പാക്കുന്നത് വഴി കൗമാര ഗർഭധാരണം നിരക്കും ഗർഭചിത്രം വരെ നമുക്ക് തടയിടാൻ കഴിയും. വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഈ അറിവ് നേടുന്നത് വഴി തലമുറ വഴി തെറ്റും എന്ന ചിന്ത തെറ്റാണ്. അത്തരം അബദ്ധ ധാരണകൾ കാരണം തലമുറ വഴി തെറ്റുകയാണ് ചെയ്യുക.
………..ഉൾക്കാഴ്ചയോടെ പഠിപ്പിക്കാം
പാളിപ്പോയാല്‍ വന്‍തോതില്‍ അരാജകത്വം ഉണ്ടാകാമെന്നതിനാല്‍ മറ്റു വിഷയങ്ങളില്‍നിന്നു വ്യത്യസ്തമായി തികഞ്ഞ പക്വതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണു ലൈംഗികതാ വിദ്യാഭ്യാസം. ഈ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പക്വതയും അവതരണശൈലിയും ഏറെ പ്രധാനമാണ്. ലൈംഗിക വിദ്യാഭ്യാസം പാളിപ്പോയതു കൊണ്ട് കുട്ടികൾ ഗർഭനിരോധന ഉറകൾ ബാഗുകളിലാക്കി സ്കൂളുകളിലെത്തിയതും വിദ്യാർത്ഥിനികൾ ഗർഭിണികളായതും നാം മറക്കരുത്.
സത്യത്തിന് നേരെ മുഖം തിരിക്കരുത്
ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന നിരവധി വാര്‍ത്തകളാണ് ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അത് സ്വന്തം വിട്ടീലായാലും അയല്‍വീടുകളിലായും ബന്ധുഗൃഹങ്ങളിലായാലും അരങ്ങേറിയതാകാം. ഈ വാര്‍ത്തകളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന ഇരയാക്കപ്പെട്ട കുട്ടികള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവംപോലെ, അതേ മാനസികാവസ്ഥതന്നെയാണ് ഇത്തരം വാര്‍ത്തകള്‍ ശ്രവിക്കേണ്ടിവരുന്ന മറ്റുകുട്ടികളുടെയും ഉള്ളില്‍ രൂപംകൊള്ളുന്നത്. അകാരണമായ ഭയം ഉള്‍പ്പടെ, സമാനമായ സാഹചര്യത്തില്‍ അകപ്പെടേണ്ടി വരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനായെങ്കിലും വ്യക്തമായ ലൈംഗിക ബോധവത്കരണം കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടതാണ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ കേസ് പട്ടിക പരിശോധിച്ചാല്‍ ശിക്ഷിക്കപ്പെട്ട നല്ലൊരു ഭാഗം കുട്ടികളും ലൈംഗിക കുറ്റകൃത്യത്തിനു വിധേയരായവരാണെന്നു മനസിലാക്കാം. ഇതില്‍ ഭൂരിഭാഗം കുട്ടികളും മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നവരാണ്.
ലൈംഗിക ചൂഷണം ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെ വർദ്ധിക്കുന്നുണ്ട്
കൗമാരക്കാരെ, പ്രത്യേകിച്ച് ആൺകുട്ടികളെ വഴിതെറ്റിക്കാന്‍ സമൂഹത്തില്‍ ചില വിഷവിത്തുകള്‍ പതിയിരുപ്പുണ്ടെന്നു ഓര്‍മിക്കുക. ലൈംഗിക പ്രലോഭനങ്ങളും ലൈംഗികചുവയുള്ള സംസാരങ്ങളും വഴി ചൂഷണം തുടങ്ങുകയായി. കൗമാരപ്രായക്കാരെ ശാരീരികമായി ചൂഷണം ചെയ്യുന്നവർ ബന്ധുക്കളോ നിത്യസന്ദർശകരായ അയൽവാസികൾ സുഹൃത്തുക്കൾ അഥവാ കുട്ടികൾക്ക് അറിയാവുന്ന ആളുകളായിരിക്കും വളരെ അപൂർവമായി മാത്രം തികച്ചും അവരിൽനിന്ന് നിന്നും അപരിചിതരായവർ കുട്ടികളെ ചൂഷണം ചെയ്യുകയുള്ളു. എന്ന് കരുതി സ്വന്തമെന്ന് കരുതുന്നവരെയും സ്നേഹിക്കുന്നവരെയും സംശയത്തിന്റെ മുൾമുനയിൽ നിർത്താനും കുട്ടികളെ പഠിപ്പിക്കരുത്. കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും അരുത്. മാതാപിതാക്കൾക്കെതിരെ ലൈംഗിക പീഢന കേസിനു പോയ മക്കളും നമുക്കിടയിലുണ്ട്. അത്തരം കേസുകളും വർദ്ധിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴി വരുന്ന വികമായ അറിവുകൾ യഥാത്ഥ സ്നേഹപ്രകടനങ്ങളെയും തെറ്റിദ്ധരിച്ച് തന്നെ സ്നേഹിക്കുന്നവർക്കിടയിൽ ഒറ്റപ്പെട്ട് വിഷാദം പോലുള്ള മാനസിക രോഗത്തിനടിമപ്പെടാനും സാധ്യതകളേറെയാണ്. ഇതിന് പരിഹാരമായി കൗമാരപ്രായക്കാർക്ക് ലൈംഗികവിദ്യാഭ്യാസം നൽകുന്നതുവഴി ലൈംഗികതയെക്കുറിച്ചും ലൈംഗിക വ്യതിയാനങ്ങളെ കുറിച്ചും ശാരീരിക മാറ്റങ്ങളെ കുറിച്ചും ശാസ്ത്രീയമായി അവബോധമുണ്ടാക്കുക എടുക്കാവുന്നതാണ് സമപ്രായക്കാരിൽ നിന്നും ലഭിക്കുന്ന തെറ്റായ അറിവുകൾ അപകടം പിടിച്ചതാണെന്ന് ബോധം ഇവരിൽ ഉണ്ടാക്കിയെടുക്കണം തലമുറയിൽ ആരോഗ്യകരമായ ലൈംഗിക മനോഭാവങ്ങളും പെരുമാറ്റങ്ങളും പ്രോത്സാഹിപ്പിക്കാൻ വിധത്തിൽ ബോധന മാർഗ്ഗങ്ങൾ വിദ്യാഭ്യാസ ശ്രേണിയിൽ ഉൾപ്പെടുത്തണം ഇവരിൽ കാണുന്ന ഒറ്റപ്പെട്ട മാനസിക പ്രശ്നങ്ങൾക്ക് തക്കതായ കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തണം. സ്കൂൾ കൗൺസിലർമാർ നടത്തുന്ന കൗൺസലിങ് ” കാരണം മാറാ രോഗികളും മാനസിക രോഗികളുമായ കുട്ടികൾ നമുക്കിടയിലുണ്ട്. കൗമാരക്കാരായ ആൺകുട്ടികൾ നേരിടുന്ന ശാരീരിക മാനസികസംഘർഷങ്ങൾ വളർച്ചയുടെ ഫലമായി കാണേണ്ടതാണ് എന്ന ബോധം അവരിൽ ഉണ്ടാക്കിയെടുത്തത് കൗൺസിലിംഗ് സർവീസുകൾ സ്കൂൾ കോളേജ് അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒക്കെ ലഭ്യമാക്കണം
വ്യക്തമായ അറിവില്ലായ്മകൊണ്ടുതന്നെ വഴിതെറ്റിക്കാന്‍ ഇക്കൂട്ടര്‍ക്കു വളരെ എളുപ്പമായിരിക്കും. ഇത്തരം ചതികളില്‍ അകപ്പെടാതിരിക്കാന്‍ കൗമാരക്കാര്‍ക്ക് യു പി തലത്തിൽ ചെറിയ രീതിയിലും ഹൈസ്കൂള്‍തലത്തില്‍ തന്നെ കൃത്യതയോടെയും ബോധവല്ക്കരണ പരിപാടികള്‍ക്കു തുടക്കമിടുന്നത് നന്നായിരിക്കും.
ശുചിത്വബോധം
ആരോഗ്യബോധവത്കരണത്തിലും സാമൂഹ്യസുരക്ഷിതത്വത്തിലും അധിഷ്ഠിതമായ ലൈംഗിക വിജ്ഞാനം ഉള്‍ക്കൊള്ളുന്ന ലക്ഷ്യബോധത്തോടെയുള്ള പാഠ്യപദ്ധതിയാണു ആവിഷ്കരിക്കേണ്ടത്. കുട്ടികള്‍ക്കു ലൈംഗികവിജ്ഞാനം നല്‍കുന്നതു അവരുടെ കൗമാരകാലത്തെ ഭംഗിയായി തരണം ചെയ്യുന്നതിനൊപ്പം യൗവനവും വിവാഹജീവിതവുമൊക്കെ വിജയകരമായി ഭവിക്കാന്‍ അതു സഹായകമാകും. എതിര്‍ ലിംഗത്തിലുള്ളവരെ മാന്യമായി കാണാനും സമീപിക്കാനും പക്വത നല്‍കാനും ഇതു സഹായിക്കും. സ്ത്രീ പുരുഷ സമത്വ മനോഭാവം സൃഷ്ടിക്കുന്നതിനും എതിര്‍ലിംഗത്തിലുള്ളവരും തനിക്കു തുല്യരാണെന്നുള്ള പൊതുബോധം നിലനിര്‍ത്തുന്നതിനും സ്കൂളുകളില്‍നിന്നും നേടുന്ന ഈ അറിവ് ഉപകരിക്കുമെന്നതിലും തര്‍ക്കമില്ല. അതോടൊപ്പം തെറ്റായ ചിന്തകളെയും ദുഷ്പ്രവണതകളെയും മനസില്‍നിന്നകറ്റി ശരിയായ സമൂഹജീവിയായി ജീവിക്കാനും ഇതു സഹായിക്കും.
പോണോഗ്രാഫി അപകടകരം
ലൈംഗിക അരാജകത്വവും വർദ്ധിച്ച അക്രമാസക്തിയും ഇന്നൊരു സാമൂഹ്യ പ്രശ്നമാണ്. ബലാൽസംഗങ്ങളും മറ്റു ലൈംഗിക കുറ്റങ്ങളും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. അശ്ലീല സാഹിത്യവും, നഗ്ന ചിത്രങ്ങളും, ബ്ലൂ ഫിലിമുകളും ബാലമനസ്സുകളെ സ്വാധീനിക്കുകയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ന് പോണോഗ്രാഫി കണ്ട് കൗമാരക്കാരും അക്രമങ്ങളിലേക്ക് തിരിയുന്നു.
പെഡോഫീലിയ
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പെഡോഫീലിയ. സ്ത്രീകളിലും, പുരുഷന്മാരിലും ഇത് ഒരേ പോലെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പെഡോഫിലിയ 3 തരത്തിലുള്ളതായി കാണാം. അപക്വമതിയായ പെഡോഫീലി, റിഗ്രസ്ഡ് പെഡോഫീലി, അക്രമസക്ത നയ പെഡോഫീലി എന്നിവയാണവ. പക്ഷെ ഇതേ പഴുതിലൂടെ ഒരു സാമൂഹ്യ വിരുദ്ധനും ഇത്തരത്തിലുളള പ്രവൃത്തി ചെയ്തിട്ട് രക്ഷപ്പെട്ടു കൂടാ. ആൺകുട്ടികളും പെൺകുട്ടികളും ഈയിടെ ഒരേ പോലെയാണ് പീഡിപ്പിക്കപ്പെടുന്നത് പെൺകുട്ടികളാണ് സാധാരണ പീഡിപ്പിക്കപ്പെടുന്നത് തെറ്റായ ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട് .സാധാരണ അറിയാവുന്ന ആൾക്കാരും ബന്ധുക്കൾ ആയിരിക്കും സന്ദർഭങ്ങളിൽ തൽപരകക്ഷികൾ ലൈംഗിക പീഡനങ്ങൾ പലപ്പോഴും പുറത്തിറങ്ങുന്നില്ല പറയുന്നില്ല ശാരീരിക സ്പർശനങ്ങൾ അല്ലെങ്കിൽ വേദനയായിട്ടായിരിക്കും പലപ്പോഴും കുട്ടികൾ വീട്ടുകാരെ സമീപിക്കുക ലൈംഗികാവയവങ്ങളും ആയി ബന്ധപ്പെട്ട വേദനകൾ കാരണം വൈകാരികപ്രശ്നങ്ങൾ പെരുമാറ്റ ദോഷങ്ങളും പലവിധ ലൈംഗിക വൈകൃതങ്ങൾ ലൈംഗികരോഗങ്ങൾ ഫലമായി ഉണ്ടാകാം വിധേയരാകേണ്ടി വരുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക ക്ഷതങ്ങൾ നിരവധിയാണ് ഉൽക്കണ്ഠ വിഷാദം തുടങ്ങിയ വികാരവിക്ഷോഭങ്ങൾ ഇവർക്കുണ്ടാകും ഭാവിയിൽ ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഉണ്ടാകാം.ശാരീരിക ക്ഷതങ്ങൾ ചികിത്സിക്കുകയും കുട്ടിയുടെ സുരക്ഷിതത്വത്തിന് പ്രേരകങ്ങളായ കാരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക പീഡനത്തിന് പ്രേരകങ്ങളായ കാരണങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും വേണം ചില കുട്ടികൾ ചില ശക്തികളാൽ പീഡിപ്പിക്കപ്പെടുന്നു ,ചിലർ സമൂഹത്തിലും, ചില സ്ഥാപനങ്ങളിലും പീഡിപ്പിക്കപ്പെടുന്നു പീഡനങ്ങൾ ഏൽക്കുന്ന ക്ഷതങ്ങൾ ഒരുപക്ഷേ പരിഹരിക്കപ്പെട്ടു എങ്കിൽ കൂടി അതേൽപ്പിക്കുന്ന ക്ഷതം പെട്ടെന്ന് മാറാൻ സാധ്യത കുറവാണ്. ഇത് പല സ്വഭാവ മേഖലകളിലേക്കും വൈകല്യങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും വഴിതെളിക്കുന്നു .പെൺകുട്ടികളാണ് കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് എന്ന ധാരണ തെറ്റാണ്. ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. കൗമാരപ്രായക്കാരായവർ പീഡനങ്ങളിൽ നിന്ന് രക്ഷ നേടാൻ പല പല വഴികൾ തേടുന്നു . ചിലർ കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്യുന്നു . പെൺകുട്ടിയുടെ പ്രായം ,ഗർഭം പേറേണ്ടി വരുന്ന പ്രായം ഇതെല്ലാം പഠന വിധേയമാക്കേണ്ടതുണ്ട്. പലവിധ പീഡന മാർഗ്ഗങ്ങളുണ്ട് ലൈംഗിക പീഡനങ്ങൾക്ക് പുറമേ മുഷ്ടിചുരുട്ടി ഇടിക്കുക, ബെൽറ്റ് കൊണ്ട് അടിക്കുക, എടുത്തെറിയുക, ചൂട് പാനീയങ്ങൾ കൊണ്ട് പൊള്ളിക്കുക. ചുട്ടുപഴുത്ത ലോഹം കൊണ്ട് പൊള്ളിക്കുക, കടിക്കുക ,കുത്തുക ,ശ്വാസം മുട്ടിക്കുക തുടങ്ങി നിരവധി ശാരീരിക പീഢന മാർഗ്ഗങ്ങളുണ്ട്. പീഢനം ഘട്ടങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ ആശുപത്രിയിലെത്തിച്ചു എന്നും വരാം അല്ലെങ്കിൽ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുക. ശരീര ഭാഗങ്ങളിൽ കാണുന്ന വിവിധ തരം മുറിപ്പാടുകൾ കൊണ്ട് കുട്ടി അവശയായിരിക്കും. കൊണ്ടുവരുന്ന ആൾക്കാർ വിശ്വസനീയമല്ലാത്ത വിവരണങ്ങളാണ് മിക്കപ്പോഴും നൽകുക.
പക്ഷെ ഇത്തരക്കാരുടെ സ്വഭാവ പ്രത്യേകതകൾ, കുട്ടിയെആശുപത്രിയിലെത്തിക്കാൻ വരുന്ന കാലതാമസം ഇങ്ങനെ പല ഘടകങ്ങൾക്കും ശിശുപീഢന സംശയം ഉണർത്താം ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികൾ , മറ്റുള്ളവരോട് കൂടുതൽ അനുസരണ ഉള്ള കുട്ടികൾ ഇവരൊക്കെ പീഡിപ്പിക്കപ്പെടാൻ സാധ്യത കൂടുതലാണ്. മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ, അസ്വസ്ഥമായ കുടുംബാന്തരീക്ഷം ,രക്ഷിതാക്കളുടെ കുറ്റവാസനയും മദ്യപാന സ്വഭാവവും , ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതും നമ്മൾ തന്നെയാണ്.
ബോധവത്കരണവും ചികിത്സയും കൗണ്‍സിലിംഗും
ഇച്ഛാശക്തിയുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. തെറ്റായ ലൈംഗിക പ്രവണതകള്‍ മൂലം വഴിതെറ്റുന്ന കുട്ടികളില്‍ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇവര്‍ക്കു പഠനകാര്യങ്ങളില്‍ ശ്രദ്ധകുറയുകയും ക്രിമിനല്‍വാസനകള്‍ വര്‍ധിക്കുകയും ചെയ്യും. മുതിരുമ്പോള്‍ പീഡനക്കേസുകളിലും പെണ്‍വാണിഭ കുറ്റകൃത്യങ്ങളിലും ഇടപെട്ട് പിടിക്കപ്പെടുകയും സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി ജീവിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായിക്കൂടെന്നില്ല. മാത്രമല്ല, വികലമായ ലൈംഗിക ധാരണകള്‍ വച്ചുപുലര്‍ത്തുന്ന കുട്ടികളുടെ ഭാവിയിലെ ദാമ്പത്യജീവിതം പരാജയപ്പെടാന്‍ ഇടയുണ്ടെന്നു മന:ശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ചികിത്സ വേണ്ടുന്നവിധത്തില്‍ പെരുമാറ്റ പ്രശ്നങ്ങളും ലൈംഗിക വൈകല്യങ്ങളും പ്രകടിപ്പിക്കുന്ന കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതിനായി മനഃശാസ്ത്രജ്ഞരുടെയോ കൗണ്‍സിലര്‍മാരുടെയോ മനോരോഗ വിദഗ്ധരുടെയോ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. തെറ്റായ കൗൺസലിങ് ലഭിച്ചാൽ അവിടെയും പ്രശ്നങ്ങൾ ആരംഭിക്കുകയായി.
സ്വയ നാസർ
-ലേഖിക സൈക്കോളജിസ്റ്റും, ഫാമിലി തെറപ്പിസ്റ്റുമാണ് –