കോസ്‌മോസ് സ്പോർട്സ് മുപ്പതാം വാർഷിക നിറവിൽ : കേരളത്തിന്റെ കായിക തലസ്ഥാനമാകാന്‍ കോഴിക്കോട്

Sports

1990 ൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച കോസ്‌മോസ് സ്‌പോര്‍ട്‌സ് മുപ്പതാം വാർഷികം ആഘോഷിക്കുന്നു. കോവിഡ് പശ്ചാതലത്തിൽ വെർച്ച്വൽ ആഘോഷം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കേരളത്തില്‍ ഏഴും, ദുബായ് -ഷാര്‍ജ എന്നിവിടങ്ങളില്‍ നാലും സ്‌പോര്‍ട്‌സ് സ്റ്റോറുകളുള്ള കോസ്‌മോസ്, കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് റീട്ടെയിൽ ശൃംഖലയാണ്. ബിസിനസ്സ് എക്സ്പാൻഷൻ പ്ലാനിന്റെ ഭാഗമായി ഉടന്‍ തന്നെ പാലക്കാട് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. കൂടുതൽ ജനങ്ങളിലേക്ക് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എ. കെ നിഷാദ് ചെയർമാനായും, എ. കെ ഫൈസൽ കോ-ചെയർമാനായും നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് കോസ്‌മോസ് സ്പോർട്സ്.

കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സിറ്റി കോഴിക്കോട് മലാപ്പറമ്പില്‍ 2021 ഫെബ്രുവരി മാസം പ്രവര്‍ത്തനമാരംഭിച്ചത് കോസ്‌മോസ് സ്പോർട്സാണ്. ജിംനേഷ്യം, ഫുട്ബോൾ ടര്‍ഫ്, ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയെല്ലാം കോസ്‌മോസ് സ്‌പോര്‍ട്‌സ് സിറ്റിയുടെ ഭാഗമാണ്. സ്പോർട്സ് ആൻഡ് ഫിറ്റ്നസ് മേഖലയിൽ മികവിന്റെയും ഉത്തരവാദിത്വത്തിന്റെയും പര്യായമായാണ് കോസ്‌മോസ് അറിയപ്പെടുന്നത്.

എണ്ണായിരത്തോളം സ്‌പോര്‍ട്‌സ് ഉപകരണങ്ങളാണ് കോസ്‌മോസ് വിതരണം നടത്തുന്നത്. സ്‌പോര്‍ട്ടാനോ, ലെന്‍ഡസ്, കോസ്‌റേ എന്നീ ബ്രാന്റുകള്‍ കൂടാതെ സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റും, പുത്തൻ ബ്രാൻഡുകളും ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആബിദ് നിഷാദ് അറിയിച്ചു. ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ കാൽവെപ്പ്.
നിലവിലെ കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഷോപ്പിംഗ് എക്സ്പീരിയൻസ് ഒന്നുകൂടി സുഗമമാക്കുന്നതിനും, അതുവഴി ഉപഭോക്താക്കളിൽ ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമും ഉടൻ തന്നെ ലഭ്യമാക്കുന്നതാണ്. നൂതന ആശയങ്ങളും പദ്ധതികളും വഴി കോസ്‌മോസ് സ്പോർട്സിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ നൂറ്റിയമ്പതോളം പേർക്ക് കോസ്‌മോസ് നേരിട്ട് തൊഴില്‍
നൽകുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് നേരിട്ട് 500 പേര്‍ക്കും പരോക്ഷമായി 5000 പേര്‍ക്കും തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമമാണ് കോസ്‌മോസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അമ്പത് കോടി രൂപയാണ് ഇതിനോടകം കോസ്‌മോസ് കായികമേഖലയില്‍ മുതല്‍മുടക്കിയിട്ടുള്ളത്. ഇതിന് പുറമെയാണ് ഒന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിൽ ഷാര്‍ജയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌പോര്‍ട്‌സ് സിറ്റി. ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ആബിദ് നിഷാദ് അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കായിക തലസ്ഥാനമായി ഇത് മാറും. അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള കളിസ്ഥലങ്ങളും ഇവിടെ ഒരുങ്ങിയിട്ടുണ്ട്. ദുബായ് അൽ കരാമയില്‍ നിലവില്‍ കോസ്‌മോസ് അക്കാഡമി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ജിംനേഷ്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഒരു വര്‍ഷമായി കോസ്‌മോസ് അക്കാഡമി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് എക്വിപ്മെന്റുകളുടെയും സൈക്കിളുകളുടെയും വിപുലമായ ശേഖരം ഇന്ന് കോസ്‌മോസിൽ ലഭ്യമാണ്. സ്പോർട്സ് ഉപകരണങ്ങൾ, അക്‌സെസ്സറികൾ, സ്പോർട്സ് അപ്പാരൽസ്‌, സ്പോർട്സ് സൈക്കിൾസ്, ഫുട്‍വെയർസ്, ഫിറ്റ്നസ് എക്വിപ്മെന്റ് എന്നിങ്ങനെ സ്പോർട്സ് ആൻഡ് ഗെയിംസ് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കുമുള്ള വിപുലമായ ശേഖരമാണ് സ്റ്റോറുകളിൽ കാഴ്ചവെച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ന് ഉപഭോക്തത്താക്കളുടെ മനസ്സിൽ ആദ്യമെത്തുന്ന പേര് കോസ്മോസ് സ്പോർട്സാണ്. ഈ കോവിഡ് കാലയളവിൽ സൈക്കിൾ വിപണിയിൽ ഇരട്ടിയിലധികം വിൽപ്പന നടത്തിയതായി കോസ്മോസ് അധികൃതർ അറിയിച്ചു.

കോവിഡും കായികമേഖലയും: വെർച്ച്വൽ മീറ്റ് സംഘടിപ്പിച്ചു

ആരോഗ്യസംരക്ഷണത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ് കായികക്ഷമത നിലനിര്‍ത്തുക എന്നത്. ആധുനിക കാലഘട്ടത്തില്‍ കായികമേഖലയ്ക്ക് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ട്. ഇത് തിരിച്ചറിഞ്ഞ് മനുഷ്യരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കി കായികമേഖലയുടെ വളര്‍ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മീഡിയ വിംഗ്സ് ഡിജിറ്റൽ സൊലൂഷൻസുമായി ചേർന്ന് പ്രമുഖ സ്പോർട്സ് റിപ്പോർട്ടർമാരെ പങ്കെടുപ്പിച്ച് വെർച്ച്വൽ മീറ്റ് സംഘടിപ്പിച്ചു. പരിശീലന കേന്ദ്രങ്ങള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, ലളിതമായ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, നൂതനമായ ഫിറ്റ്നസ് എക്വിപ്മെന്റ് എന്നിവ സാധ്യമാക്കുകയാണ് ഇപ്പോള്‍ കോസ്‌മോസ് ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനപരിചയം ഉള്ളതിനാല്‍ കായികമേഖലയുടെ ഉണര്‍വിനായി ഏതെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞതായി കോസ്‌മോസ് അധികൃതർ അഭിപ്രായപെട്ടു. കോവിഡ് തരംഗം ആഞ്ഞടിച്ചപ്പോള്‍ മിക്ക മേഖലയിലും തളര്‍ച്ച നേരിട്ടു. എന്നാല്‍ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് രംഗം മാത്രമാണ് വേറിട്ട് നിന്നത്. അനുദിന വ്യായാമം, കളികള്‍, സൈക്ലിംഗ് തുടങ്ങിയവയ്ക്കാണ് ആളുകള്‍ പ്രാധാന്യം നല്‍കിയത്. പൊതു ഇടങ്ങളില്‍ ഇതിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ വ്യക്തിപരമായി ഇത് സ്വന്തമാക്കാനും വീടുകളില്‍ തന്നെ ഫിറ്റ്‌നസ് സെന്ററുകളും കളിക്കളങ്ങളും ഒരുക്കാനും ശ്രമം തുടങ്ങി.
കേരളത്തില്‍ കോവിഡിന്റെ രൂക്ഷതയ്ക്ക് തടയിടാന്‍ ഈ വ്യായാമവും കളികളും സൈക്ലിങ്ങുമെല്ലാം സഹായകരമായിട്ടുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഗുണമേന്മ കൂടിയതും വില കുറഞ്ഞതുമായ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ആളുകളിലേക്ക് എത്തിക്കുവാനാണ് കോസ്‌മോസ് ശ്രമിക്കുന്നത്.
കോവിഡിന്റെ രണ്ടാംതരംഗം എത്തിയതിനാൽ ആരോഗ്യപരിപാലനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് കോസ്‌മോസ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ജീവിതശൈലിയായിരിക്കും ഏവരുടെയും പ്രചോദനം. അവരവരുടേതായ കായികവിനോദം കണ്ടെത്തുകയും അതിനായി സമയം മാറ്റിവെച്ചു പതിവായി അതിനെ നിലനിർത്തിക്കൊണ്ടാവും ഇനിയങ്ങോട്ട് ഏവരും ആരോഗ്യത്തെ പരിപാലിക്കുന്നുണ്ടാവുക.

കോവിഡ് മാനദണ്ഡം പാലിച്ച് മുപ്പതാം വാര്‍ഷികാഘോഷം

മൂന്ന് പതിറ്റാണ്ട് കേരളത്തിന്റെ കായികമേഖലയില്‍ നിര്‍ണ്ണായക ശക്തിയായ കോസ്‌മോസ് അതിന്റെ മുപ്പതാം വാര്‍ഷികാഘോഷം അതിവിപുലമായ തോതില്‍ ആഘോഷിക്കുവാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി നിലനില്‍ക്കുന്നതിനാല്‍ ബാഹ്യമായ പരമാവധി ആഘോഷങ്ങള്‍ ഒഴിവാക്കി കായികമേഖലയില്‍ ആളുകള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും ആരോഗ്യസംരക്ഷണത്തിന് സഹായകരവുമാകുന്ന വിവിധ പദ്ധതികളും ആഘോഷങ്ങളുമാണ് കോസ്‌മോസ് ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കോസ്‌മോസ് വിതരണം നടത്തുന്ന എണ്ണായിരത്തിലധികം കായിക ഉപകരണങ്ങളേയും ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നതിന് യൂട്യൂബ് വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരണങ്ങള്‍ നടത്തും. കായികമേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ആരോഗ്യസംരക്ഷണത്തില്‍ കായിക മേഖലക്കുള്ള പ്രാധാന്യം വെളിവാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്താനും അധികം ആളുകളെ പങ്കെടുപ്പിക്കാനുള്ള മത്സരങ്ങളും വെര്‍ച്വല്‍ മത്സരങ്ങളും സംഘടിപ്പിക്കുവാനുമുള്ള ഒരുക്കത്തിലാണ് കോസ്‌മോസ് സ്പോർട്സ്.
കോവിഡ് മഹാമാരിയുടെ തീവ്രത അവസാനിക്കുകയാണെങ്കില്‍ ഓണത്തിന് ശേഷം ഒരു മെഗാ ഇവന്റും ഒരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന്
മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്പോർട്സ് റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി നടത്തിയ വെർച്ച്വൽ മീറ്റിൽ
ചെയർമാൻ എ.കെ. നിഷാദ് അറിയിച്ചു.

എഴുതിയത്ഃ സി.വി.ഷിബു

Leave a Reply

Your email address will not be published. Required fields are marked *