മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്. പഞ്ചാബ് പുതിയ ജില്ലയ്ക്ക് രൂപം നൽകിയ സംഭവത്തെ വിമർശിക്കവെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന. മലെർകോട്‍ല എന്ന പേരിൽ പഞ്ചാബിൽ പുതിയ ജില്ല രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഭിന്നിപ്പിക്കൽ നയം മാത്രമാണ്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആദർശത്തിന് എതിരാണെന്നും യോഗി ചൂണ്ടിക്കാണിച്ചു. നേരത്തെ മുസ്ലിം വിരുദ്ധ നയങ്ങളുടെ പേരിൽ യോഗി നിരവധി തവണ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു.