കോവിഡ് രണ്ടാം തരംഗം വേഗം വ്യാപിക്കുകയാണ്. കോവിഡുമായുള്ള യുദ്ധത്തില്‍ രോഗ പ്രതിരോധശേഷി ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാനാവുകയുള്ളു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി മരുന്നുകളും ഇന്ന് ലഭ്യമാണ്. എന്നാല്‍ ചില ഈ മരുന്നുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്ധര്‍ പറയുന്നു.രോഗ പ്രതിരോധിശേഷി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ചില മരുന്നുകള്‍ കരളിനെ ദോഷകരമായി ബാധിക്കും എന്നാണ് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സ് (ഐഎല്‍ബിഎസ്) ഡയറക്ടര്‍ പറയുന്നത്.
ഇന്ന് പരസ്യങ്ങളില്‍ കാണുന്ന പല മരുന്നുകളും ആളുകള്‍ വാങ്ങി കഴിക്കുന്നുണ്ട്. ചിലത് നല്ലതായിരിക്കാമെങ്കിലും ശാസ്ത്രീയ തെളിവുകളില്ലാത്ത മരുന്നുകള്‍ കരളിനെ ദോഷകരമായി ബാധിക്കും. ഇത് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക.
അതേസമയം, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി ഭക്ഷണത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. വൈറസിനെതിരെ പോരാടാനും രക്തത്തില്‍ ഓക്‌സിജന്റെ അളവ് നിലനിര്‍ത്താനും ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.ബീറ്റ്‌റൂട്ട്, ഡാര്‍ക്ക് ചോക്ലേറ്റ്, ഇലക്കറികള്‍, ധാന്യങ്ങള്‍, ഇഞ്ചി, തുളസി, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണതതില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഇവ നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടുകയും വൈറസിനെതിരെ പോരാടാന്‍ സജ്ജമാക്കുകയും ചെയ്യും.