തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ അടുത്ത വർഷവും സ്കൂളുകളിൽ ക്ലാസുകൾ മുടങ്ങും. ജൂണിൽ സ്കൂളുകൾ തുറക്കില്ലെന്നാണ് തീരുമാനം. സ്കൂളുകൾ തുറക്കാനാകില്ലെന്ന് വിദ്യാദ്യാസ വകുപ്പ് വിലയിരുത്തി. പുതിയ അധ്യയന വർഷവും ആദ്യം ഓൺലൈൻ ക്ലാസുകൾ നടത്തുംഅന്തിമ തീരുമാനം പുതിയ സർക്കാർ വന്ന ശേഷമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധനകളും ആരംഭിച്ചു. കരുതൽ തുടരണമെന്നാണ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം.
ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് പ്രധാന പരിഗണന നൽകുന്നത് എസ്എസ്എൽസ്-പ്ലസ് ടു പരീക്ഷകൾ തീർത്ത് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം. മെയ് അഞ്ച് മുതൽ ജൂൺ 10 വരെയാണ് പ്ലസ് ടു മൂല്യനിർണ്ണയം. ജൂണിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും