ഉടൻ അറിയാം

Kerala

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിംഗ് കമ്മറ്റി ചർച്ചകൾ പൂർത്തിയാക്കി വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരും. 20 സിറ്റിംഗ് എം.എൽ.മാരുടെ ഉൾപ്പെടെ 65 സീറ്റുകളിൽ തീരുമാനമായിട്ടുണ്ട്. നേമത്ത് ഉമ്മൻചാണ്ടി തന്നെ മത്സരിച്ചേക്കും.കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ സ്ഥാനാർഥി ചർച്ച നാലാം ദിവസത്തിലേക്ക് കടന്നു. പതിവ് പോലെ ജംബോ പട്ടികയിൽ നിന്ന് തുടങ്ങി അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് ചർച്ച. ദേശീയ – സംസ്ഥാന നേതാക്കൾ എം.പിമാരുടെ കൂടി അഭിപ്രായങ്ങൾ ആരാഞ്ഞ് ചർച്ചയിലൂടെ 65 മണ്ഡലങ്ങളിൽ ധാരണയായി.
ശക്തമായ പോരാട്ടം ലക്ഷ്യം വച്ച് ഉമ്മന്‍ചാണ്ടി തന്നെ നേമത്ത് സ്ഥാനാർഥിയായേക്കും. രമേശ് ചെന്നിത്തല, കെ.മുരളിധരൻ എന്നിവരുടെ പേരുകൾ പരിഗണിച്ചെങ്കിലും ഉമ്മൻ ചാണ്ടി മത്സരിക്കട്ടെ എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. മണ്ഡലം മാറുന്നതിലെ അതൃപ്തി ഉമ്മന്‍ ചാണ്ടിക്കുണ്ട്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ അടക്കമുള്ള കുടുംബാംഗങ്ങളില്‍ ഒരാള് മത്സരിക്കും.ഗ്രൂപ്പ് വടംവലിയില്‍ തട്ടിയാണ് 25 ഓളം സീറ്റുകളിലെ സ്ഥാനാർഥി നിർണയം വൈകിയത്. അതൃപ്തി വ്യക്തമാക്കിയ ഹൈക്കമാന്‍ഡ് ചർച്ചകൾ നീട്ടാനാവില്ലെന്ന് നിർദേശം നല്‍കിയിരുന്നു. അവസാന വട്ട ചർച്ചകളിൽ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനായി ഉമ്മൻ ചാണ്ടി വീണ്ടും കടുപിടിത്തം പിടിക്കും.

Leave a Reply

Your email address will not be published. Required fields are marked *