പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് ശാസനയുമായി സിപിഐ ജില്ലാ എക്സിക്യുട്ടീവ്. മുഹ്സിന് പാര്‍ട്ടി ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ശാസനയ്ക്ക് പിന്നാലെ മുഹ്സിനെ സിപിഐയുടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി.മുഹ്സിന് പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചുകൊണ്ട് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുഹ്സിന് പകരം ഒകെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നും ആവശ്യവും ഇവര്‍ ഉയര്‍ത്തിയിരുന്നു.പാലക്കാട് ജില്ലയിലെ സിപിഐയുടെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുടെ രൂപരേഖ ഏകദേശം തയ്യാറായി. നിലവില്‍ എംഎല്‍എയായി മുഹ്സിനൊപ്പം ഒകെ സെയ്ദലിയുടെ പേരും പട്ടാമ്പി മണ്ഡലത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠന് പാലോട് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍ എന്നിവരുടെ പേരാണ് മണ്ണാര്‍ക്കാടേയ്ക്ക് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേഷ് രാജുവുള്ളത്. അദ്ദേഹം എക്സിക്യുട്ടീവില്‍ ഇതറിയിക്കുകയും ചെയ്തു.