പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും കോണ്‍ഗ്രസില്‍ സജീവമായിരുന്നില്ല

Kerala

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ (78) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം. എ.കെ ആന്റണി , ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. ഭക്ഷ്യം, പൊതുവിതരണം ആരോഗ്യ വകുപ്പ് എന്നിവയിലായിരുന്നു മന്ത്രിയായി പ്രവർത്തിച്ചത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല. വയനാട്ടിൽ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ മകൻ്റെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. വയനാടിൻ്റെ വികസനത്തിൽ നിർണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട് .

കോണ്‍ഗ്രസ് നേതാവായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ 2011ല്‍ കേസില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *