നഗരത്തിനു മുകളിൽ എട്ടുകാലി വല പോലെ തല ഉയർത്തി നിന്നു

Kerala Kottayam

കോട്ടയം: ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി. നാട്ടുകാർ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ആന്റോയും സുഹൃത്തുക്കളും ചേർന്നു സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് രണ്ടും കൽപ്പിച്ച ഫോട്ടോഷൂട്ടിനുള്ള വേദിയാക്കി ആകാശപ്പാതയെ മാറ്റായത്.നാലു വർഷം മുൻപാണ് നഗരമധ്യത്തിൽ ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ച് ഇവിടെ കമ്പികൾ നാട്ടിയത്. സർക്കാർ ഭരണം മാറിയതോടെ ആകാശപ്പാത കോട്ടയം നഗരത്തിനു മുകളിൽ എട്ടുകാലി വല പോലെ തല ഉയർത്തി നിന്നു.നിരന്തരം നാട്ടുകാരുടെ പരാതിയും സമരവും ശക്തമായി നടന്നതും, ട്രോളുകളിൽ പടവലം വള്ളി പടർന്നു കയറിയതും മാത്രമായിരുന്നു ഇതുവരെ ഈ ആകാശപ്പാതയ്ക്കുണ്ടായിരുന്ന പ്രധാന പേര്. എന്നാൽ, അതി ഭയങ്കരമായ ലൈറ്റിംങും, സൈറ്റിംങും മോഡൽ ഷൂട്ടിങുമായി ആന്റോയും സംഘവും ആകാശപ്പാതയുടെ തലവര തന്നെ മാറ്റി മറിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *