ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2018-19ല്‍ സംഭവിച്ചതു പോലെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും മൂന്ന് മികച്ച താരങ്ങള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.‘ഏതാനും മുതിര്‍ന്ന കളിക്കാരുടെ അസാന്നിധ്യം ഉണ്ടാവുകയും, അത് ഓസ്ട്രേലിയെ ബാധിക്കുകയും ചെയ്തതാണ് 2018-19ല്‍ സംഭവിച്ചത്. മൂന്ന് പ്രധാന കളിക്കാരെ അവര്‍ക്കിപ്പോള്‍ ലഭിച്ചിട്ടുണ്ട്. സ്മിത്തും വാര്‍ണറും ടീമിലേക്ക് തിരിച്ചെത്തി. ലാബുഷെയ്നെ പോലൊരു താരത്തേയും അവര്‍ക്ക് ലഭിച്ചു. അന്നത്തെ ഓസീസ് ടീമിനേക്കാള്‍ വളരെ അധികം മികച്ച ടീമാണിത്.’‘നമ്മള്‍ എല്ലാ വശവും തൃപ്തിപ്പെടുത്തി കഴിഞ്ഞു. ഓരോ കാലഘട്ടത്തേയും വ്യത്യസ്തമായാണ് കാണേണ്ടത്. എനിക്ക് താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല. ഇന്ത്യയുടേത് മികച്ച ബൗളിങ് ആക്രമണമാണ്. അതിനാല്‍ ഏത് സാഹചര്യത്തിലാണ് കളിക്കുന്നത് എന്നത് വിഷയമാവുന്നില്ല’ സച്ചിന്‍ പറഞ്ഞു.നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും.