സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസിപത്രവും നല്‍കും.
സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ് മാന്‍/ സെയില്‍സ് വുമണ്‍, നഴ്‌സ്, ടെക്‌സ്‌റ്റൈല്‍ തൊഴിലാളി എന്നീ 13 തൊഴില്‍ മേഖലകളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
തൊഴിലാളിയില്‍ നിന്നും പതിനഞ്ചു ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉള്‍പ്പെടുന്ന നോമിനേഷനും തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓണ്‍ലൈന്‍ ആയി ശേഖരിച്ച്, സോഫ്റ്റ് വെയര്‍ മുഖേന മാര്‍ക്ക് കണക്കാക്കും.തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയട്ടുള്ള തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റര്‍വ്യൂ നടത്തിയതിനു ശേഷമാണ് ഏറ്റവും മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുന്നത്.