ഫോണിലെ ചാർജ് പെട്ടെന്നങ്ങു തീർന്ന പോകുമ്പോൾ സങ്കടപെടുന്നവരാണ് നമ്മൾ മിക്കവരും. ഇടക്ക് അത്യാവശ്യമായി എന്തെങ്കിലും ഫോണിൽ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചാർജ് തീരുന്നതെങ്കിലോ, അങ്ങനെയെങ്കിൽ പറയുകയേ വേണ്ട… എന്നാൽ ഫോൺ ചാർജ് ചെയ്യാനുള്ള പുത്തൻ വഴിയുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ.
ഇനി ടീ ഷർട്ടിൽ നിന്നും ഫോൺ ചാർജ് ചെയ്യാനാകും എന്നതാണ് ഇവരുടെ കണ്ടുപിടിത്തം. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴിയാണ് ഈ ഗവേഷണ് സംഘം കണ്ടെത്തിയിരിക്കുന്നത്. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റിയാണ് ഇത് സാധ്യമാകുക. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജം സര്‍ക്യൂട്ട് വഴി ഒരു കപ്പാസിറ്ററില്‍ ശേഖരിക്കുകയും പിന്നീട് മൊബൈല്‍ ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
എന്തായാലും ഈ പരീക്ഷണം ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഇനി ഫോൺ ചാർജ് ചെയ്യാനുള്ള ഈ പുത്തൻ വഴി ഒന്ന് പരീക്ഷിച്ച് നോക്കാം.