കോവിഡ്-19 വാക്സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടു. തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് -19 വാക്സിനുകൾ വേഗത്തിൽ ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥാപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടത്.റഷ്യ ഇതിനകം നിരവധി ഗവേഷണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു .സെപ്റ്റംബർ മാസത്തോടെ വിപണി ലക്ഷ്യമാക്കിയുള്ള ആസൂത്രണങ്ങൾ നടത്തി എന്നാണ് റിപ്പോർട്ടുകൾ.ഏതായാലും ആശ്വാസവും ആശങ്കയും ഒരേ പോലെ നേരിടുന്ന റിപോർട്ടുകൾ ആണ് വന്ന് കൊണ്ടിരിക്കുന്നത്.