പാട്ടക്കരാർ റദ്ദാക്കിയെന്ന കേസ്‌;120 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് ഫെഡറൽ കോടതി

National

ബെംഗളൂരു • പാട്ടക്കരാർ റദ്ദാക്കിയെന്ന കേസിൽ, ഐഎസ്ആർഒയുടെ വാണിജ്യവിഭാഗം ആൻട്രിക്സ് കോർപറേഷൻ ബെംഗളൂരുവിലെ ദേവാസ് മൾട്ടിമീഡിയ സർവീസസ് ലിമിറ്റഡിന് 120 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് ഫെഡറൽ കോടതി.
70 മെഗാഹെട്സ് എസ് ബാൻഡ് സ്പെക്ട്രം ദേവാസിനു നൽകാനുള്ള 2005ലെ കരാറാണ് 2011ൽ റദ്ദാക്കിയത്. വൻ അഴിമതി നടന്നെന്ന ആരോപണവും കരാർ ദേശസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന സ്പേസ് കമ്മിഷൻ ശുപാർശയുമാണ് ഈ തീരുമാനത്തിലേക്കു നയിച്ചത്. ഇതേ കേസിൽ ദേവാസിന് 672 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ രാജ്യാന്തര ക്രിമിനൽ കോടതി 2015ൽ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ അപ്പീൽ നൽകിയി

Leave a Reply

Your email address will not be published. Required fields are marked *