തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കെ.എസ്.യു കൊല്ലം ജില്ലാ കമ്മറ്റി രംഗത്ത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കെ.എസ്.യു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് ജില്ലാ കമ്മറ്റി പ്രമേയത്തിലുടെ വ്യക്തമാക്കി.
യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ ഏഴയലത്തുപോലും യുവാക്കൾക്ക് പരിഗണന നൽകിയിട്ടില്ല. കേരളത്തിലെ തെരിവീഥികളിൽ ചോരചിന്തി സമരം നയിച്ചവരുടെ ചിത്രം സ്ഥാനാർത്ഥി പട്ടികയിലും പ്രതിഫലിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു.
ഞാൻ അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ എന്റെ ബന്ധു അതും ഇല്ലെങ്കിൽ എന്റെ കോഴി ഈ രീതിയിലാണ് വാർഡ് മുതൽ ജില്ലാപഞ്ചായത്ത് വരെയുള്ള ജില്ലയിലെ സീറ്റ് വിഭജന ചർച്ച മുന്നോട്ടു പോകുന്നത്.
നിങ്ങളുടെയൊക്കെ വീടുകളിൽ കുടുംബാംഗങ്ങളും മക്കളും കഴിഞ്ഞകാലങ്ങളിൽ പിണറായി സർക്കാരിനെതിരെ സമരരംഗത്തിറങ്ങിയോ? ഇത് പരിശോധിച്ച ശേഷം മതി നിങ്ങളുടെ കുടുംബസ്‌നേഹം നോക്കിയുള്ള സീറ്റ് വിഭജനം എന്നും പ്രമേയത്തിൽ പറയുന്നു.