മൊറട്ടോറിയം കാലയളവിലെ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ. ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം.
മൊറട്ടോറിയം ഇല്ലാത്തവർക്കും ഇത് ബാധകമാകും. കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് നടപ്പാക്കാൻ സമയം അനുവദിക്കണമെന്ന് സർക്കാർ വാദം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം.
ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്സ് ഗ്രാഷ്യയായി പണം നല്കുന്ന പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചത്.