സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ നടപടിയെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ

Kerala

സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ നടപടിയെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ. നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാൻ കൃഷി വകുപ്പ് നടപടി തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.

100 ടൺ സാവളയാണ് നാഫെ‍ഡിൽ നിന്ന് വാങ്ങുന്നത്. കിലോക്ക് 45 രൂപക്ക് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യും. സംഭരണവിലക്ക് തന്നെ സവാള കിട്ടിയാൽ കിലോക്ക് 35 രൂപക്ക് നൽകുമെന്നും മന്ത്രി സുനി‌ൽകുമാർ പറഞ്ഞു.ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം സവാളയുടെ വില വര്‍ധന തടയാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി . ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക.കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *