ഇനി ചുമച്ചാലും തുപ്പിയാലും കളിക്ക് പുറത്ത്…
അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഇനിമുതല്‍ ഗ്രൗണ്ടിലെ ചുമയും തുപ്പലും.ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ മാനദണ്ഡവും നിയമവും വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൗണ്ടില്‍ ഒരു താരം എതിര്‍താരത്തിനോ ഒഫീഷ്യല്‍സിനോ സമീപത്തുവെച്ച് ചുമയ്ക്കുകയോ തുപ്പുകയോ ചെയ്താല്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാം.
അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. കളിക്കിടെ ഗ്രൗണ്ടില്‍ താരങ്ങള്‍ തുപ്പുന്നത് തടയാന്‍ റഫറി ശ്രദ്ധിക്കണമെന്നുമാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്