സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള തീയതി നീട്ടി നൽകി സർക്കാർ. 2021 മാര്‍ച്ച് 31 വരെയാണ് തീയതി നീട്ടിയത്. പകര്‍ച്ചവ്യാധി സംസ്ഥാനത്ത് രൂക്ഷമായ ഈ സാഹചര്യത്തിൽ മസ്റ്റര്‍ ചെയ്യാനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലിലോ ഇ-മെയിലിലോ അയച്ചാല്‍ മതിയാകുമെന്ന് ധനവകുപ്പ് ഉത്തരവിറക്കി.നേരത്തെ, ട്രഷറിയില്‍ നേരിട്ട് ഹാജരായോ, ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ സമര്‍പ്പിച്ചോ ജീവന് പ്രമാണ് പോര്‍ട്ടല്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയോ ആണ് സാധാരണഗതിയില്‍ മസ്റ്റര്‍ ചെയ്യേണ്ടത്. അതിനു പകരമായാണ് തപാലിലോ ഇ-മെയിലിലോ അയച്ചാല്‍ മതിയാകുമെന്ന് ഉത്തരവിറക്കിയത്. അതേസമയം, സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ലഭിക്കുന്നതിനുളള മസ്റ്ററിങ്ങിന് ഈ മാസം 15 വരെ വീണ്ടും അവസരം നല്‍കിയിട്ടുണ്ട്.