സർക്കാർ ജീവനക്കാരുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്ക്കാലം പിടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറുന്നു.
ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തതാണ് കാരണം. സാമ്പത്തികപ്രതിസന്ധി ഗുരുതരമായാല്‍ മാത്രം പുനഃരാലോചനയുണ്ടാകും.
സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം. സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു.