ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി പ്രത്യേക ഡ്യൂട്ടി ഓഫ് ഇല്ല;ക്വാറന്റീൻ ആവശ്യമെങ്കിൽ മാത്രം

Health Kerala

കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഡ്യൂട്ടി ഓഫ് അവസാനിപ്പിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടി.ക്വാറന്റീൻ ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് തീരുമാനിക്കും. കോവിഡ് കാലത്തിനുമുമ്പുണ്ടായിരുന്ന രീതിയില്‍ ജീവനക്കാര്‍ പ്രതിവാര ഓഫും ഡ്യൂട്ടി ഓഫും കോംപൻസേറ്ററി ഓഫും എടുക്കാനും ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘടനകൾ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
കടുത്ത അനീതിയെന്ന് കെ ജി എം ഒ എ പ്രതികരിച്ചു. നിലവിൽ 10 ദിവസം ഡ്യൂട്ടിക്ക് ശേഷം 7 ദിവസം വിശ്രമം അനുവദിച്ചിരുന്നു. ജീവനക്കാരുടെ കുറവുണ്ടെന്ന് ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *